കട്ടപ്പന ആഭിചാരത്തിന്റെ പേരില്‍ നവജാത ശിശുവിനെയും മുത്തച്ഛനെയും കൊലപ്പെടുത്തിയ കേസില്‍ കൊല്ലപ്പെട്ട നെല്ലിപ്പള്ളില്‍ വിജയന്റെ മകനും കേസിലെ പ്രതിയുമായ വിഷ്ണുവിനേ കട്ടപ്പന കോടതിയിൽ ഹാജരാക്കി

Jun 4, 2024 - 17:44
 0
കട്ടപ്പന
ആഭിചാരത്തിന്റെ പേരില്‍ നവജാത ശിശുവിനെയും മുത്തച്ഛനെയും കൊലപ്പെടുത്തിയ കേസില്‍ കൊല്ലപ്പെട്ട നെല്ലിപ്പള്ളില്‍ വിജയന്റെ മകനും കേസിലെ പ്രതിയുമായ വിഷ്ണുവിനേ കട്ടപ്പന കോടതിയിൽ ഹാജരാക്കി
This is the title of the web page

ആഭിചാരത്തിന്റെ പേരില്‍ നവജാത ശിശുവിനെയും മുത്തച്ഛനെയും കൊലപ്പെടുത്തിയ കേസില്‍ കൊല്ലപ്പെട്ട നെല്ലിപ്പള്ളില്‍ വിജയന്റെ മകനും കേസിലെ പ്രതിയുമായ വിഷ്ണുവിനേ കട്ടപ്പന കോടതിയിൽ ഹാജരാക്കി. തന്നെ കേസില്‍ മാപ്പു സാക്ഷിയാക്കണമെന്നാവശ്യപ്പെട്ട് വിഷ്ണു തൊടുപുഴ സി.ജെ.എം. കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇത് പരിഗണിച്ചു കൊണ്ട് കട്ടപ്പന കോടതിയില്‍ വിഷ്ണുവിന്റെ മൊഴി രേഖപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 കൊലപാതകം, മോഷണം എന്നീ കേസുകളില്‍ മാപ്പു സാക്ഷിയാക്കാനാണ് വിഷ്ണു അപേക്ഷ നല്‍കിയിരിക്കുന്നത്.ആദ്യ ദിവസം രണ്ട് കൊലപാതക കേസുകളുടെ മൊഴിയാണ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജീസ്ട്രേറ്റ് അർച്ചന ജോൺ ബ്രിട്ടോ രേഖപ്പെടുത്തിയത്.നാളെ ഉച്ച കഴിഞ്ഞ് 2 മോഷണ കേസുകളുടെ മൊഴി രേഖപ്പെടുത്തും. വിഷ്ണുവിനു വേണ്ടി അഡ്വ. പി.എ. വിൽസൺ ഹാജരായി.കേസിലെ മുഖ്യ പ്രതി പുത്തന്‍പുരയ്ക്കല്‍ നിതീഷ് രാജനെതിരെ (രാജേഷ്- 31) വിഷ്ണുവിന്റെ മൊഴി നിര്‍ണായകമാകും.

വിഷ്ണുവിന്റെ പിതാവിനെ കൂടാതെ സഹോദരിയുടെ നവജാത ശിശുവും കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ മാര്‍ച്ച് രണ്ടിന് കട്ടപ്പന നഗരത്തിലെ വര്‍ക്ക് ഷോപ്പില്‍ നടന്ന മോഷണത്തില്‍ വിഷ്ണുവും നിതീഷും പിടിയിലായതോടെയാണ് ഇരട്ടക്കൊലയുടെ ചുരുള്‍ അഴിയുന്നത്.

ആഭിചാര ക്രിയകള്‍ നടത്തിയിരുന്ന ആളായിരുന്നു നിതീഷ്. 2016 ജൂലൈയിലാണ് നവജാത ശിശുവിന്റെ കൊലപാതകം നടന്നത്. 2023 ഓഗസ്റ്റിലാണ് വിജയനെ ചുറ്റികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയത്. വിജയന്റെ മൃതദേഹാവശിഷ്ടം കണ്ടെത്തിയെങ്കിലും കുട്ടിയുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow