ബസിനുള്ളില്‍ കുഴഞ്ഞുവീണ യാത്രക്കാരനെ ട്രിപ്പ് മുടക്കി ആശുപത്രിയിലെത്തിച്ച ബസ് ജീവനക്കാരെ ഹൈറേഞ്ച് ബസ് സൗഹൃദ സംഘത്തിന്റെ നേതൃത്വത്തില്‍ ആദരിച്ചു

Jun 4, 2024 - 17:29
 0
ബസിനുള്ളില്‍ കുഴഞ്ഞുവീണ യാത്രക്കാരനെ ട്രിപ്പ് മുടക്കി ആശുപത്രിയിലെത്തിച്ച ബസ് ജീവനക്കാരെ ഹൈറേഞ്ച് ബസ് സൗഹൃദ സംഘത്തിന്റെ  നേതൃത്വത്തില്‍ ആദരിച്ചു
This is the title of the web page

ബസിനുള്ളില്‍ കുഴഞ്ഞുവീണ യാത്രക്കാരനെ ട്രിപ്പ് മുടക്കി ആശുപത്രിയിലെത്തിച്ച ബസ് ജീവനക്കാരെ ഹൈറേഞ്ച് ബസ് സൗഹൃദ സംഘത്തിന്റെ നേതൃത്വത്തില്‍ ആദരിച്ചു. ഉപ്പുതറയില്‍ നിന്നും കട്ടപ്പനയിലേയ്ക്ക് ട്രിപ്പ് വരുന്ന വഴി ഇന്നലെ ഉച്ചക്ക് 2 മണിയോടെ നരിയമ്പാറ കഴിഞ്ഞപ്പോള്‍ ബസിലെ യാത്രക്കാരന് ചങ്കിന് വേദന അനുഭവപ്പെടുകയും ബസിനുള്ളില്‍ കുഴഞ്ഞ് വീഴുകയും ചെയ്തത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

യാത്രക്കാരുടെ സഹായത്തോടെ ബസിന്റെ ട്രിപ്പ് മുടക്കി ജീവനക്കാരായ ബിജിത്തും മോനുവും യാത്രക്കാരനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയ ആവേമരിയ ബസിലെ ഡ്രൈവര്‍ ബിജിത്ത് കണ്ടക്ടര്‍ മോനു എന്നിവരെ ഹൈറേഞ്ച് ബസ് സൗഹൃദ സംഘത്തിന്റെ നേതൃത്വത്തില്‍ കട്ടപ്പന പുതിയ ബസ്റ്റാന്‍ഡില്‍ വച്ച് ആദരിച്ചത്.

ഹൈറേഞ്ച് ബസ് സൗഹൃദ സംഘം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ , ജനറല്‍ സെക്രട്ടറി ശ്രീകാന്ത് രവീന്ദ്രന്‍ , ഭാരവാഹികളായ മധുസൂദനന്‍നായര്‍ T K ,രഞ്ജിത്ത് P T , ചന്ദ്രശേഖരന്‍, രാജേഷ് കുട്ടിമാളു ,സാം C ഉതുപ്പ്, ജയരാജ് ,ജോയല്‍ P ജോസ് എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow