GTHSS മുരിക്കാട്ടുകുടി സ്കൂളിൽ പഞ്ചായത്ത് തല പ്രവേശനോത്സവം നടന്നു

GTHSS മുരിക്കാട്ടുകുടി സ്കൂളിൽ പഞ്ചായത്ത് തല പ്രവേശനോത്സവം നടന്നു.കാഞ്ചിയാർ പഞ്ചായത് വൈസ് പ്രസിഡന്റ് വിജയകുമാരി അധ്യക്ഷത വഹിച്ച യോഗം കാഞ്ചിയർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കട്ട് ഉദ്ഘാടനം നിർവഹിച്ചു. മെമ്പറുമാരായ തങ്കമണി സുരേന്ദ്രൻ, റോയ് എവറസ്റ്റ്, PTA പ്രസിഡന്റ് പ്രിൻസ് മാറ്റപ്പള്ളി, പ്രിൻസിപ്പൽ സുരേഷ് കൃഷ്ണൻ, HM സുനു പ്രവീൺ, അനുപമ ശ്രീകുമാർ, ജൈമോൻ കോഴിമല തുടങ്ങിയവർ സംസാരിച്ചു.
റാന്നി, ഫാദേഴ്സ് ഹൗസ് ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും ചെയ്തുവരുന്നത് പോലെ ഈ വർഷവും ഇടുക്കി ജില്ലയിലെ വിവിധ സ്കൂളുകളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. GTHSS മുരിക്കാട്ടുകുടി സ്കൂളിൽ നടന്ന പരിപാടിയിൽ ഫാദേഴ്സ് ഹൗസ് സോണൽ ലീഡർ ലിജോ കുര്യാക്കോസ് കാഞ്ചിയാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്ന് നൽകി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പറുമാറായ തങ്കമണി സുരേന്ദ്രൻ, റോയ് എവറസ്റ്റ്, ഹെഡ്‌മിസ്ട്രേസ് സുനു പ്രവീൺ, PTA പ്രസിഡന്റ് പ്രിൻസ് മറ്റപ്പള്ളി, ജയ്മോൻ കോഴിമല തുടങ്ങിയവർ സംസാരിച്ചു.