വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കട്ടപ്പന നഗരസഭയിലെ ഒരു വിഭാഗം ജീവനക്കാർ ധർണ്ണ സമരം നടത്തി

ജീവാനന്ദമെന്ന പേരിൽ സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് ഒരു വിഹിതം ഈടാക്കി പുതിയ ഇൻഷ്വറൻസ് സംവിധാനം ഏർപ്പെടുത്തുവാനുള്ള സംസ്ഥാന സർക്കാരിൻ്റെ നീക്കം അവസാനിപ്പിക്കുക.ഡി.എ കുടിശ്ശിക അനുവദിക്കുക,മരവിപ്പിച്ച ലീവ് സറണ്ടർ പുന:സ്ഥാപിക്കുക,പങ്കാളിത്ത പെൻഷൻ പുന: പരിശോധിക്കുമെന്ന വാഗ്ദാനം പാലിക്കുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് കേരള ലോക്കൽ ഗവണ്മെന്റ് സ്റ്റാഫ് അസോസിയേഷനും മുനിസിപ്പൽ വർക്കേഴ്സ് കോൺഗ്രസ് ഐ എൻ ടി യൂ സി യുടേയും ആഭിമുഖ്യത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചത്.
മുൻസിപ്പൽ കാര്യാലയത്തിൽ നടന്ന പ്രതിഷേധം വർക്കേഴ്സ് കോൺഗ്രസ് പ്രസിഡന്റ് സിബി പാറപ്പായി ഉദ്ഘാടനം ചെയ്തു.കെ.എൽ.ജി.എസ്.എ സംസ്ഥാന കമ്മറ്റി അംഗം ജിൻസ് സിറിയക്,യൂണിറ്റ് സെക്രട്ടറി ഷാൻ്റി ബേബി,ഭാരവാഹികളായ ബിൻസി മാത്യു,സൗമ്യനാഥ്,വർക്കേഴ്സ് കോൺഗ്രസ് യൂണിറ്റ് പ്രസിഡണ്ട് ബിബിൻ തോമസ് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.