കട്ടപ്പന വലിയ പാറയിൽ എസ്എസ്എൽസി പ്ലസ് ടു പരിക്ഷകൾക്ക് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

കഴിഞ്ഞ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടി നാടിന് അഭിമാനമായ വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്. കട്ടപ്പന വലിയ പാറയിൽ കലാരഞ്ജിനി വായനശാലിയുടെ നേതൃത്വത്തിലാണ് അനുമോദനിയോഗം സംഘടിപ്പിച്ചത്. വിദ്യാർത്ഥികൾക്ക് മോമോന്റോ നൽകി അനുമോദിച്ചു. അനുമോദനയോഗം വാർഡ് കൗൺസിൽ സിജു ചക്കുംമൂട്ടിൽ ഉദ്ഘാടനം ചെയ്തു.
അനുമോദന യോഗത്തിനോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചിരുന്നു. ഡോക്ടർ ഗീതാമ്മ ക്ലാസുകൾ നയിച്ചു. പരിപാടിയിൽ വിദ്യാർത്ഥികൾക്കുള്ള നോട്ടുബുക്ക് വിതരണവും നടത്തി . എ ഡി എസ് പ്രസിഡന്റ് ബിന്ദു ചേട്ടുങ്കൽ, അമ്പിളി വിനോദ്, സി എം ഭാസ്കരൻ, ജോയ് വാതലൂർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.