റവന്യു എന്‍ ഓ സി യിൽ കെട്ടിടത്തിന്‍റെ പ്ലാന്‍ എലിവേഷന്‍ പ്ലിംത് ഏരിയ ഇവ സംബന്ധിച്ചുളള വ്യവസ്ഥകള്‍ ഒഴിവാക്കണമെന്നും പട്ടയത്തിന്റെ സാധുത മാത്രം പരിശോധിച്ചാൽ മതി എന്നും ഹൈക്കോടതി
റവന്യു എന്‍ ഓ സി യിൽ കെട്ടിടത്തിന്‍റെ പ്ലാന്‍ എലിവേഷന്‍ പ്ലിംത് ഏരിയ ഇവ സംബന്ധിച്ചുളള വ്യവസ്ഥകള്‍ ഒഴിവാക്കണമെന്നും പട്ടയത്തിന്റെ സാധുത മാത്രം പരിശോധിച്ചാൽ മതി എന്നും ഹൈക്കോടതി.മൂന്നാര്‍ മേഖലയില്‍ കെട്ടിട നിർമ്മാണത്തിന് നിലവിൽ റവന്യൂ എന്‍ ഓ സി നിർബന്ധമാണ്.റവന്യു എന്‍ ഓ സി ക്കായി നൽകുന്ന അപേക്ഷയിൽ കെട്ടിടത്തിന്‍റെ പ്ലാന്‍,എലിവേഷന്‍, പ്ലിംത് ഏരിയ ഇവ ഉൾപ്പെടുത്തി ഡ്രോയിങ് തയ്യാറാക്കി സമർപ്പിക്കണം. തഹസിൽദാർ അപ്രൂവ് ചെയ്ത ഡ്രോയിങ്ങ്,എൻഓസി എന്നിവ സഹിതം വേണം പഞ്ചായത്തിൽ കെട്ടിടനിര്‍മ്മാണ പെർമിറ്റിനായി അപേക്ഷ സമർപ്പിക്കേണ്ടത്. കെട്ടിടം നിർമ്മാണ വേളയിൽ പ്ലാൻ,എലിവേഷൻ ഇവയിൽ ചെറിയ മാറ്റം വരുത്താൻ പോലും വീണ്ടും റവന്യു വകുപ്പിൽ അപേക്ഷ നൽകി അനുമതി വാങ്ങേണ്ടതാണ്. അല്ലാത്തപക്ഷം എൻഒസി റദ്ദാക്കുന്നതാണ് എന്ന വ്യവസ്ഥ നൽകുന്ന എൻഓസിയിൽ ചേർത്തിരുന്നു.
ഈ വിഷയം പള്ളിവാസൽ ഗ്രാമപഞ്ചായത്ത്, പഞ്ചായത്തിന്റെ ഹൈക്കോടതിയിലെ സ്റ്റാൻഡിങ് കൗൺസിൽ അഡ്വക്കേറ്റ് ജോയിസ് ജോർജിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും 21/05/2024 –ന് Wpc 1801/2010 കേസുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് ജോയ്സ് ജോർജ്, റവന്യൂ അധികാരികൾ ഇല്ലാത്ത അധികാരം ഉപയോഗിച്ച് എൻ ഓ സി യില്‍ ഉൾപ്പെടുത്തിയിരിക്കുന്ന വ്യവസ്ഥകൾ മൂലം കെട്ടിട നിർമ്മാണ അനുമതിക്കായി അപേക്ഷ നല്‍ക്കുന്ന സാധാരണക്കാരായ ജനങ്ങൾ പലതവണ റവന്യു ഓഫീസുകൾ കയറി ഇറങ്ങി ബുദ്ധിമുട്ട് അനുഭവിക്കുന്നതിനാൽ ഈവ്യവസ്ഥകള്‍ ഒഴിവാക്കേണ്ടതാണെന്നും റവന്യു എൻ ഓ സി നൽകുമ്പോൾ പട്ടയത്തിന്റെ സാധുത സംബന്ധിച്ച് മാത്രം റവന്യൂ അധികാരികൾ പരിശോധിച്ചാൽ മതിയെന്നും മെമ്മോ ആയി ഹൈക്കോടതിയിൽ ഉന്നയിച്ചു. ജസ്റ്റിസ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് ഈ വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് 22/ 5/ 20024 പ്രത്യേക സിറ്റിംഗ് വയ്ക്കുകയും തഹസിൽദാർക്ക് പ്ലാനിൽ ഒപ്പിടാനുള്ള അധികാരം ഇല്ല എന്ന് വ്യക്തമാക്കി.
പ്ലാന്‍ എലിവേഷന്‍ പ്ലിംത് ഏരിയ ഇവ അപ്പ്രൂവ് ചെയ്യാനുള്ള അധികാരം പഞ്ചായത്തിനാണ് എന്നും ആയതിനാൽ റവന്യൂ വകുപ്പ് പട്ടയം സാധുത സംബന്ധിച്ച് മാത്രം പരിശോധിച്ച് അനുമതി നൽകണം എന്നും ഉത്തരവ് നൽകി. ഈ ഉത്തരവ് ഇടുക്കി ജില്ലാ കളക്ടർ റവന്യൂ അധികാരികൾക്ക് അടിയന്തിരമായി നൽകി എൻ ഓ സി യിലെ വിവാദ വ്യവസ്ഥകൾ ഒഴിവാക്കണമെന്നും കോടതി നിർദ്ദേശം നൽകി. ഹൈക്കോടതി വിധി മൂന്നാർ മേഖലയിൽ സാധാരണ ജനങ്ങൾക്ക് വലിയ ആശ്വാസം നല്കുന്നതാണ്. മേഖലയിലെ ഭൂപ്രശ്നങ്ങളിൽ ശക്തമായി ഇടപെടലാണ് പള്ളിവാസൽ ഗ്രാമ പഞ്ചായത്തും അഡ്വ ജോയിസ് ജോർജും നടത്തുന്നത്.