കനത്ത മഴയിൽ ഉപ്പുതറ കരുന്തരുവി ആറാം മൈൽ സെൻ്റ് തോമസ് സി എസ് ഐ പള്ളിയുടെ സംരക്ഷണ ഭിത്തി തകർന്നു

കനത്ത മഴയിൽ ഉപ്പുതറ കരുന്തരുവി ആറാം മൈൽ സെൻ്റ് തോമസ് സി എസ് ഐ പള്ളിയുടെ സംരക്ഷണ ഭിത്തി തകർന്നു. ലക്ഷങ്ങളുടെ നാശനഷ്ടമാണുണ്ടായിരിക്കുന്നത്. രണ്ട് മാസം മുമ്പ് നിർമ്മാണം പൂർത്തിയായ സംരക്ഷണ ഭിത്തിയാണ് തകർന്നത്. സംരക്ഷണ ഭിത്തി തകർന്ന് വീണതോടെ 6-ാം മൈൽ കരുന്തരുവി റോഡിലൂടെയുള്ള ഗതാഗതവും നിലച്ചു.
ഇന്ന് രാവിലെ 6.30 ഓടെ യാണ് ആറാം മൈൽ സെൻ്റ് തോമസ് ചർച്ചിൻ്റെ മുൻവശത്തെ സംരക്ഷണ ഭിത്തി തകർന്ന് വീണത്. തുടർച്ചയായ പെയ്മത മഴയിലാണ് സംരക്ഷണ ഭിത്തി തകർന്നത്. പള്ളിയുടെ പുനർ നിർമ്മാണത്തോടനുബന്ധിച്ച് ലക്ഷങ്ങൾ മുടക്കി സംരക്ഷണ ഭിത്തി നിർമ്മിച്ചിട്ട് രണ്ട് മാസമേ ആയിട്ടുള്ളൂ. സംരക്ഷണ ഭിത്തി പൂർണ്ണമായും തകർന്നു.
സംരക്ഷ ഭിത്തിയുടെ ഭൂരിഭാഗവും തകർന്ന് താഴ് വശത്ത് കൂടി കടന്ന് പോകുന്ന റോഡിൽ കൂടിക്കിടക്കുകയാണ്. ഇതിനാൽ ഇതുവഴിയുള്ള ഗതാഗതവു തടസപ്പെട്ടിരിക്കുകയാണ്. ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച സംരക്ഷണ ഭിത്തി തകർന്നതോടെ പള്ളി നിർമ്മാണവും പ്രതിസന്ധിയിലായി. പള്ളിയുടെ മുറ്റം വിണ്ടിരിക്കുന്നതിനാൽ വലിയ അപകടാവസ്ഥയിലാണ്.
പള്ളി അംഗങ്ങൾ സ്വരൂപിച്ച പണം കൊണ്ടാണ് സംരക്ഷണ ഭിത്തിയുടെ നിർമ്മാണം പൂർത്തിയാക്കിയത്. നിർദ്ധനരും തോട്ടം തൊഴിലാളികളും കൂലിപ്പണിക്കാരുമാണിവിടെ ആരാധനക്ക് എത്തുന്നത്. അതിനാൽ ഒരിക്കൽ കൂടി ധനം സമാഹരിക്കാനും കഴിയില്ല. അതിനാൽസർക്കാർ അടിയന്തിര സഹായം നൽകണമെന്നാണ് നാട്ടുകാരും ആവശ്യം.