യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന ഡി വൈ എസ് പി ഓഫിസിലേക്ക് പ്രതിക്ഷേധ മാർച്ച് സംഘടിപ്പിച്ചു
കോൺഗ്രസ് ഉടുമ്പൻഞ്ചോല അസംബ്ലി പ്രസിഡന്റ് ആനന്ദ് തോമസിനെ കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്ത തങ്കമണി എസ് ഐ ഐൻ ബാബുവിനെ സസ്പെൻഡ് ചെയ്യണമെന്നും,യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അകാരണമായി കള്ളക്കേസിൽ കുടുക്കുകയും ജയിലിലടക്കുകയും ചെയുന്ന പോലീസ് നടപടിയിൽ പ്രതിഷേധിച്ചുമാണ് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന ഡി വൈ എസ് പി ഓഫീസിലേക്ക് മാർച്ച് നടത്തിയത്. കട്ടപ്പന പോലീസ് സ്റ്റേഷന്റെ സമീപം ബാരിക്കേഡ് വെച്ച് മാർച്ച് തടഞ്ഞു.
യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി മാർച്ച് ഉത്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കുന്ന പോലീസുകാർക്കെതിരെ വിജയം കാണും വരെ നിയമപോരാട്ടങ്ങൾ നടത്തുമെന്നും സിപിഎമ്മിന്റെ എച്ചിൽ പത്രം കഴുകിയിട്ട് അവർ ചെയ്യുന്ന അക്രമങ്ങൾക്ക് കണ്ണടയ്ക്കുന്ന ഇടുക്കിയിലെ പോലീസ് അടുത്ത രണ്ടു വർഷം കഴിഞ്ഞാൽ ഭരണം മാറുമെന്ന് ഓർക്കണം, അന്ന് ഇതിന്റെ ഫലം ഈ ആക്രമണം കാണിക്കുന്ന പോലീസുകാർക്ക് കിട്ടുമെന്നും അബിൻ വർക്കി പറഞ്ഞു.
യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ പ്രസിഡണ്ട് ഫ്രാൻസിസ് അറക്കപ്പറമ്പിൽ, കെ.പി.സി.സി സെക്രട്ടറി എം.എൻ ഗോപി , മറ്റ് നേതാക്കളായ മുകേഷ് മോഹൻ, ജോബിൻ മാതു, മോബിൻ മാത്യു, ജോമോൻ പി.ജെ, സോയിമോൻ സണ്ണി, ബിജോ മാണി, എ.പി ഉസ്മാൻ, തോമസ് മൈക്കിൾ,അഡ്വ:അരുൺ പൊടി പാറ, ,ശാരി ശങ്കർ,ബിബിൻ ഈട്ടിക്കൻ, എന്നിവർ പ്രസംഗിച്ചു ,മഹേഷ് മോഹനൻ,പ്രശാന്ത് രാജു,നോജ് രാജൻ , അഫിൻ ആൽബർട്ട്, ഷാനു ഷാഹുൽ,മെൽവിൻ മാത്യു. സിജു ചക്കും മൂട്ടിൽ എന്നിവർ നേതൃത്വം നൽകി.






