ആനസങ്കേതങ്ങളില്‍ കണക്കെടുപ്പ് തുടങ്ങി

May 23, 2024 - 18:06
 0
ആനസങ്കേതങ്ങളില്‍ കണക്കെടുപ്പ് തുടങ്ങി
This is the title of the web page

അന്തര്‍ സംസ്ഥാന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാനപ്രകാരമുള്ള കാട്ടാനകളുടെ കണക്കെടുപ്പ് ഇടുക്കിയിൽ ആരംഭിച്ചു. കേരളത്തിലെ നാല് ആനസങ്കേതങ്ങളിലായാണ് കണക്കെടുപ്പ് നടക്കുക.ഇതിന്റെ ഭാഗമായി 1300 ഓളം ഉദ്യോഗസ്ഥര്‍ക്കും വാച്ചര്‍മാര്‍ക്കും പരിശീലനം നല്‍കിയിട്ടുണ്ട്. ആനമുടി ആനസങ്കേതത്തില്‍ 197 ബ്ലോക്കുകളാണ് ഉള്ളത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

നിലമ്പൂര്‍ 118, പെരിയാര്‍ 280, വയനാട് 89 ബ്ലോക്കുവീതവും ഉണ്ട്. ഓരോ ബ്ലോക്കിലും പരിശീലനം നേടിയ കുറഞ്ഞത് മൂന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. വെള്ളിയാഴ്ചയും ശനിയാഴ്ചയും കണക്കെടുപ്പ് നടക്കും.

ഇന്ന് (23 മെയ് ) നേരിട്ടുള്ള കണക്കെടുപ്പ് രീതിയായ ബ്ലോക്ക് കൗണ്ട് രീതിയിലും നാളെ (24 മെയ് ) പരോക്ഷ കണക്കെടുപ്പായ ഡങ് കൗണ്ട് രീതിയിലും 25 ന് വാട്ടര്‍ഹോള്‍ അല്ലെങ്കില്‍ ഓപ്പണ്‍ ഏരിയ കൗണ്ട് രീതിയിലുമാണ് ആനകളുടെ എണ്ണം പരിശോധിക്കുക.

What's Your Reaction?

like

dislike

love

funny

angry

sad

wow