വ്യാപാരി വ്യവസായി സമിതിയുടെ ഇടുക്കി ജില്ലാ പ്രവർത്തക കൺവെൻഷൻ കട്ടപ്പനയിൽ സംഘടിപ്പിക്കുന്നു

വ്യാപാരി വ്യവസായി സമിതിയുടെ ഇടുക്കി ജില്ലാ പ്രവർത്തക കൺവെൻഷൻ കട്ടപ്പനയിൽ സംഘടിപ്പിക്കുന്നു.ജൂൺ പതിമൂന്നിന് നടക്കുന്ന കൺവെൻഷന്റെ മുന്നോടിയായി സംഘാടക സമിതി രൂപീകരിച്ചു.ചെറുകിട വ്യാപാരികളുടെ വിവിധ പ്രശ്നങ്ങളും, പ്രതിസന്ധികളും അധികൃതരെ അറിയിക്കുകയും പരിഹാരം കണ്ടെത്തുകയും ചെയ്യുന്ന കേരള വ്യാപാര വ്യവസായ സമിതി പ്രവർത്തക കൺവെൻഷനാണ് കട്ടപ്പനയിൽ സംഘടിപ്പിക്കുന്നത്.
സമതിയുടെ പ്രവർത്തനം ജില്ലയിൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൺവെൻഷൻ നടത്തുന്നത്. ജൂൺ പതിമൂന്നിന് നടക്കുന്ന കൺവീഷനിൽ യൂണിറ്റ്, ഏരിയ, ജില്ലാ ഭാരവാഹികൾ നേതൃത്വം നൽകും. വ്യാപാര വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഈ എസ് ബിജു കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.കൺവെൻഷന് മുന്നോടിയായിട്ടാണ് സംഘാടകസമിതി രൂപീകരിച്ചിരിക്കുന്നത്.
സംഘാടകസമിതിയുടെ ചെയർമാനായി മജീഷ് ജേക്കപ്പിനെയും , കൺവീനർമാരായി സാജൻ കുന്നേൽ , റോജി പോൾ എന്നിവരെയും തിരഞ്ഞെടുത്തു. വൈസ് ചെയർമാനായി ലൂയിസ് വേഴാമ്പതോട്ടത്തിനേയും, കുഞ്ഞുമോൻ ചാരങ്ങാട്ടിനെയും, ട്രഷററായി നൗഷാദ് ആലുംമൂട്ടിനെയും തിരഞ്ഞെടുത്തു. വിവിധ ജോയിൻ കൺവീനർമാരെയും ഉൾപ്പെടുത്തി അഞ്ചംഗ കമ്മിറ്റിയും രൂപീകരിച്ചു.