ഇടുക്കി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളുടെ അനിശ്ചിതകാല സമരം രണ്ടാം ദിവസത്തിലേയ്ക്കു കടന്നു

May 23, 2024 - 15:02
 0
ഇടുക്കി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളുടെ അനിശ്ചിതകാല സമരം രണ്ടാം ദിവസത്തിലേയ്ക്കു കടന്നു
This is the title of the web page

 പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സമരത്തിൽ നിന്ന് പിൻമാറില്ല എന്ന് മെഡിക്കൽ വിദ്യാർത്ഥികൾ. മൂന്നാം തവണയാണ് ഇടുക്കി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ പ്രത്യക്ഷ സമരങ്ങളുമായി രംഗത്തുവരുന്നത്.കഴിഞ്ഞ ഒരു വർഷക്കാലത്തിനിടെ ഇത് മൂന്നാം തവണയാണ് ഇടുക്കി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ സമര പ്രക്ഷോഭങ്ങളുമായി രംഗത്തുവരുന്നത്. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ഒന്നും രണ്ടും വർഷങ്ങളിലെ ഉൾപ്പെടെ 200 ഓളം വിദ്യാർത്ഥികളാണ് മെഡിക്കൽ കോളേജിൽ മുന്നിൽ സമരം ആരംഭിച്ചിരിക്കുന്നത്. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതിൽ പ്രതിഷേധിച്ച് മുൻപ് രണ്ട് തവണ ഇവർ സമരം ചെയ്തിരുന്നു . 45 ദിവസത്തിനുള്ളിൽ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് ളാരോ സമരത്തിലും അധികൃതർ ഇടപെട്ട് വാഗ്ദാനം നൽകിയിരുന്നു. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും മാനേജ്മെൻറ് നൽകിയ ഉറപ്പിൽ ഒന്നുപോലും പാലിക്കപ്പെട്ടില്ലെന്നാണ് വിദ്യാർഥികളുടെ ആരോപണം.

വിവിധ ലാബുകൾക്കാവശ്യമായ സൗകര്യങ്ങൾ ഇല്ല. ലാബിന്റെ ഉപകരണങ്ങൾ എല്ലാം എത്തിയിട്ടും അവ ഇറക്കിവെച്ച സ്ഥലത്ത് തന്നെ ഇരിക്കുന്നതായും വിദ്യാർത്ഥികൾ ആരോപിച്ചു.വേണ്ടത്ര ലക്ചറൽ ഹാളുകളില്ലന്നും, പഠിപ്പിക്കാൻ വേണ്ടത്ര പ്രൊഫസർമാർ ഇല്ലെന്നും, ഹോസ്റ്റൽ സൗകര്യം ഒരുക്കാത്തതുമെല്ലാം ഉന്നയിച്ചാണ് വിദ്യാർത്ഥികൾ ഇന്ന് മൂന്നാം തവണ സമരം ആരംഭിച്ചത് തങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതു വരെ സമരം തുടരാനാണ് വിദ്യാർഥികളുടെ തീരുമാനം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow