കട്ടപ്പന വലിയകണ്ടം തോട്ടിൽ ശുചീകരണം നടത്തി

കട്ടപ്പന വലിയകണ്ടം തോട്ടിൽ ശുചീകരണം നടത്തി. 2018 ഉൾപ്പെടെയുള്ള കാലവർഷ മഴയിൽ തോട് കരകവിഞ്ഞൊഴുകുകയും ഗതാഗതം തടസപെടുകയും ചെയ്തിരുന്നു. വരുന്ന മഴക്കാലത്തിന് മുന്നോടിയായിട്ടാണ് മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി മണ്ണു മാന്തി യന്ത്രം ഉപയോഗിച്ച് തോട്ടിലെ മാലിന്യങ്ങൾ നീക്കം ചെയ്തത്.
കട്ടപ്പന നഗരസഭയിൽ ഉൾപ്പെട്ട വലിയകണ്ടം തോട്ടിലാണ് ശുചീകരണ പ്രവർത്തനം നടത്തിയത്. 2018 ഉൾപ്പെടെയുള്ള കാലവർഷ മഴയിൽ തോട്ടിൽ നീരൊഴുക്ക് വർദ്ധിക്കുകയും കരകവിഞ് ഒഴുകുന്നതിന് കാരണമാവുകയും ചെയ്തിരുന്നു.ഇതോടെ കക്കാട്ടുകട അടക്കമുള്ള പ്രദേശങ്ങളിലേക്ക് ഇതുവഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടു. പല വീടുകളിലേക്ക് വെള്ളം കയറുന്നതിനും കാരണമായി. ഈ സാഹചര്യത്തിലാണ് തോട് ശുചീകരണം നടത്തുന്നത്.
മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി നഗരസഭയും പ്രദേശവാസികളും ചേർന്നാണ് മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് മാലിന്യങ്ങൾ നീക്കം ചെയ്തത്. നഗരത്തിൽ നിന്നും വലിയതോതിൽ അനധികൃത മാന്യനിക്ഷേപം നടക്കുന്ന തോട്കൂടിയാണിത്.
ഇതോടെ മാലിന്യം കെട്ടിക്കിടന്ന് തോടിന്റെ ആഴം കുറയുകയും കാടുപടലങ്ങൾ വളരുകയും ചെയ്ത് സ്വാഭാവിക ഒഴുക്കിന് തടസ്സം സൃഷ്ടിച്ചിരുന്നു ..ഇതോടെയാണ് ചെറിയൊരു മഴ പെയ്യുന്നതോടെ തന്നെ തോട് കരകവിയാൻ കാരണമാകുന്നത്. നിലവിൽ തോട്ടിലെ മാലിന്യങ്ങളും, വളർന്നു നിന്നിരുന്ന കളകളും നീക്കം ചെയ്തു.