വണ്ടൻമേട്ടിൽ ഏലക്ക വ്യാപാര സ്ഥാപനത്തിൽ നിന്നും 6 ചാക്ക് ഏലക്ക മോഷണം പോയി

വണ്ടൻമേട്ടിൽ ഏലയ്ക്ക വ്യാപാര സ്ഥാപനത്തിന്റെ താഴ് തകർത്ത് കയറിയ ഇന്ന് രാവിലെ കട തുറക്കാൻ ഉടമയെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപെടുന്നത്. തുടർന്ന് വണ്ടൻമേട് പോലീസിൽ അറിയിച്ചു.
ഞായറാഴ്ച രാത്രി 1.30 നാണ് സംഭവം . കടയുടെ താഴ് തകർത്ത് അകത്തു കയറിയ മോഷ്ടാക്കൾ സി.സി.ടി.വി.യിൽ ദൃശ്യം പതിയാതിരിക്കാൻ സ്പ്രേ പെയിന്റ് അടിച്ചു. ഇതോടെ മോഷ്ടാക്കളുടെ ദൃശ്യം കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. ആറു ചാക്കുകളിലായി 312 കിലോ ഏലയ്ക്കയാണ് മോഷണം പോയത്. കൂടുതൽ അന്വേഷണം നടത്തുകയാണെന്ന വണ്ടൻമേട് പോലീസ് അറിയിച്ചു.