രാജീവ് ഗാന്ധിയുടെ മുപ്പത്തിമൂന്നാമത് രക്തസാക്ഷിത്വ ദിനം :കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് സ്മൃതി യാത്ര മുൻ ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോയ് തോമസ് ഫ്ലാഗ് ഓഫ് ചെയ്തു

ഇന്ന് കട്ടപ്പനയിൽ നിന്നും ആരംഭിച്ച യാത്ര നാളെ ശ്രീപേരുംപത്തൂരിൽ എത്തിചേരുകയും തമിഴ്നാട് പ്രദേശ് കോൺഗ്രസ് നേതൃത്വത്തിൽ നടക്കുന്ന അനുസ്മരണ ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്യും. തുടർന്ന് ബ്ലോക്ക് കമ്മിറ്റി സ്മൃതി മണ്ഡപത്തിൽ നടത്തുന്ന പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും എ ഐ സി സി അംഗം അഡ്വ: ഇ. എം. അഗസ്തി ഉദ്ഘാടനം ചെയ്യും.
ഫ്ലാഗ് ഓഫ് ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് സിജു ചക്കും മൂട്ടിൽ അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ തോമസ് മൈക്കിൽ അഡ്വ: ഇ. എം. അഗസ്തി, കെ. എ. മാത്യു, ഷാജി വെള്ളംമാക്കൽ, രാജൻ കാലച്ചിറ, എ. എം. സന്തോഷ്, ജോസ് ആനക്കല്ലിൽ, ബിജു വെളുത്തേടത്ത്, ജോസ്കുട്ടി പൂവത്തുംമൂട്ടിൽ, സണ്ണി മാത്യു, വിനോദ് നെല്ലിക്കൽ തുടങ്ങിയവർ പങ്കെടുത്തു.