കേരള പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയൻ INTUC യുടെ നേതൃത്വത്തിൽ വണ്ടിപ്പെരിയാറിൽ നിന്നും രാജീവ് ഗാന്ധി സ്മൃതി യാത്ര പുറപ്പെട്ടു
1991 മെയ് 21 ന് തമിഴ് നാട് ചെന്നൈ ശ്രീ പെരുമ്പത്തൂരിൽ വച്ച് മനുഷ്യ ബോംബാൽ അതിദാരുണമായി കൊല ചെയ്യപ്പെ ഭാരതത്തിന്റെ മുൻപ്രഥാന മന്ത്രി രാജീവ് ഗാന്ധിയുടെ ഓർമ്മകൾക്ക് മുൻപിൽ തങ്ങളുടെ സ്മരണാജ്ഞലി അർപ്പിക്കുന്നതിനായാണ് കേരളാ പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ വർഷാ വർഷം വണ്ടിപ്പെരിയാറിൽ നിന്നും തമിഴ് നാട് ചെന്നെയ്ക്ക് സമീപം രാജീവ് ഗാന്ധി വധിക്കപ്പെട്ട ശ്രീ പെരുമ്പത്തുരിലേക്ക് രാജീവ് ഗാന്ധി സ്മൃതിയാത്ര സംഘടിപ്പിച്ചു വരുന്നത് .
വൈകുന്നേരം 4 മണിക്ക് വണ്ടിപ്പെരിയാറിൽ നിന്നും ആരംഭിച്ച രാജീവ് ഗാന്ധി സ്മൃതിയാത്രയിൽ AICC അംഗം അഡ്വ: ജാഥാ ക്യാപ്റ്റനായിരുന്നു KPCCജനറൽ സെക്രട്ടറി S അശോകൻരാജീവ് ഗാന്ധി സ്മൃതി യാത്ര ദീപശിഖ ജാഥാ ക്യാപ്റ്റൻ അഡ്വ: EM ആഗസ്തിക്ക്കൈ മാറി ഉത്ഘാടനം ചെയ്തു.KPW യൂണിയൻ ജനറൽ സെക്രട്ടറി ഷാജി പൈനാടത്ത് അധ്യക്ഷനായിരുന്നു.
INTUC സംസ്ഥാന ജനറൽ സെക്രട്ടറി PR അയ്യപ്പൻ സ്വാഗതമാശംസിച്ചുപീരുമേട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് റോബിൻ കാരയ്ക്കാട്ട് കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് പ്രസിഡന്റ തോമസ്മൈക്കിൾ OBC ജില്ലാ ചെയർമാൻ സന്തോഷ് പണിക്കർ M ഉദയസൂര്യൻ. ഷാജഹാൻ മഠത്തിൽ തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു
INTUC പീരുമേട് റീജണൽ പ്രസിഡന്റ് KA സിദ്ദിഖ് INTUC മേഖലാ പ്രസിഡന്റ്Mഗണേശൻ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഷാൻ അരുവി പ്ലാക്കൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രാജീവ് ഗാന്ധി സ്മൃതിയാത്ര പുറപ്പെട്ടത്.വണ്ടിപ്പെരിയാറിൽ നിന്നും ആരംഭിക്കുന്ന സ്മൃതിയാത്ര കുമളി കമ്പം തേനി ദിണ്ഡുക്കൽ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി മെയ് 21 ന് രാവിലെ 9 .30 ന് ശ്രീ പെരുമ്പത്തൂരിൽ എത്തിചേരും.