അറ്റൽ ടിങ്കറിംഗ് ലാബിൽ നിന്നും പരിശീലനം നേടി ചെന്നൈ ഹിന്ദുസ്ഥാൻ യൂണിവേഴ്സിറ്റിയിൽ നടന്ന നാഷണൽ ഏയ്റോ മോഡലിംഗ് മത്സരത്തിൽ പങ്കെടുത്ത് ഇടുക്കിയിലെ വിദ്യാർത്ഥികൾ
സീനിയർ വിഭാഗത്തിൽ വണ്ടൻമേട് ഹോളി ക്രോസ് കോളേജും ,സ്കൂൾ വിഭാഗത്തിൽ തൂക്കുപാലം വിജയമാതാ പബ്ലിക് സ്കൂളും പങ്കെടുത്തു. . രാജ്യത്തെ തന്നെ എഞ്ചിനീയറിംഗ് കോളേജുകൾക്കൊപ്പം യോഗ്യത നേടിയ ഏക ആർട്ട്സ് ആൻ്റ് സയൻസ് കോളേജ് ഹോളി ക്രോസ് വണ്ടന്മേട് ആയിരുന്നു.
അററൽ ടിങ്കറിംഗ് ലാബ് (Atal Tinkariy Lab ) സൗകര്യമുള്ള ഏക കോളേജ് എന്ന നിലയിൽ ഹോളി ക്രോസ് കോളേജിലെ BCA കോഴ്സിൻ്റെ സാധ്യതകൾ അനന്തമാണ്.Robotics, Ai തുടങ്ങിയ വിഷയങ്ങൾ കേന്ദ്ര സർക്കാരിന്റെ AICTE യും നിതി അയോഗിന്റെ Atal Innovation മിഷനും നേരിട്ടു ട്രെയിനിങ് നൽകി certify ചെയ്യുന്നു എന്നതാണ് ATAL TINKERING ROBOTICS-Ai ലാബിന്റെ പ്രത്യേകത.കൂടതെ AICTE നേരിട്ടു നൽകുന്ന SCHOLARSHIP, INTERNSHIP, PLACEMENT എന്നിവയും ലഭിക്കും.
AICTE നേരിട്ടു നൽകുന്ന പരിശീലനമായതിനാൽ ഡിഗ്രി സർട്ടിഫിക്കറ്റിൽ തന്നെ റോബോട്ടിക്സ്, AI തുടങ്ങിയ വിഷയങ്ങൾ ഉൾപെടുത്തിയാണ് ഹോളി ക്രോസ്സ് കോളേജ്, ഈ വർഷം BCA, BBA കോഴ്സ് വാഗ്ദാനം ചെയ്യുന്നത്.B Com,BSW, BTTM തുടങ്ങിയ മറ്റു കോഴ്സുകൾക്കും ATAL TINKERING ROBOTIC -Ai Lab സൗകര്യം ഒരുക്കിയിട്ടുള്ളതായി കോളജ് അധികൃതർ അറിയിച്ചു..