ഇടവെട്ടിയിൽ നഷ്ടപരിപഹാരം എത്രയും വേഗം നൽകും : ജില്ലാ കളക്ടർ

തൊടുപുഴ ബ്ലോക്കിലെ ഇടവെട്ടി പഞ്ചായത്തിൽ നാശനഷ്ടമുണ്ടായ വീടുകൾക്ക് എത്രയും വേഗം നഷ്ടപരിപഹാരം നൽകുമെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അറിയിച്ചു. കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും നാല് വീടുകളുടെ മേൽക്കൂര നഷ്ടപ്പെടുകയും , മരം വീണ് രണ്ട് വീടുകൾക്ക് ഭാഗിക കേടുപാടുകൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.
നാശനഷ്ടം തിട്ടപ്പെടുത്തുവാൻ പഞ്ചായത്ത് അസി.എൻജിനീയറെയും കാരിക്കോട് വില്ലേജ് ഓഫീസറെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് കളക്ടർ പറഞ്ഞു.എല്ലാ വീടുകളിലും ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തി. ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് ബിൻസി മാർട്ടിൻ , തൊടുപുഴ തഹസിൽദാർ ബിജിമോൾ എ സ് , കാരിക്കോട് വില്ലേജ് ഓഫീസർ ഷാജി എൻ എസ് , മറ്റ് ത്രിതല പഞ്ചായത്ത് പ്രതിനിധികൾ , ഉദ്യോഗസ്ഥർ എന്നിവർ കളക്ടറോടൊപ്പം ഉണ്ടായിരുന്നു.