ഇടുക്കി അസോസിയേഷൻ കുവൈറ്റ് വാർഷിക പൊതുയോഗം നടത്തി

May 4, 2024 - 13:50
 0
ഇടുക്കി അസോസിയേഷൻ കുവൈറ്റ് വാർഷിക പൊതുയോഗം നടത്തി
This is the title of the web page

അബ്ബാസിയായിൽ നടന്ന സമ്മേളനത്തിൽ ജോയിന്റ് സെക്രട്ടറി ഔസേപ്പച്ചൻ സ്വാഗതം ആശംസിച്ചു ജനറൽ സെക്രട്ടറി മാർട്ടിൻ വാർഷിക റിപ്പോർട്ടും ട്രഷറർ ജോൺലി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. പ്രസിഡന്റ്  ജോബിൻസ് ജോസഫ്,വിമൻസ് ഫോറം ചെയർപേഴ്സൺ വിനീത ഔസേപ്പച്ചൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. കുവൈറ്റ് പ്രവാസജീവിതം അവസാനിപ്പിച്ച് യാത്ര തിരിക്കുന്ന ജനറൽ സെക്രട്ടറി മാർട്ടിന് മൊമെന്റോ നൽകി ആദരിച്ചു. ജിജി മാത്യു, ഐവി അലക്സ്,വിനീത ഔസേപ്പച്ചൻ എന്നിവർ മാർട്ടിന്റെ സംഭാവനകളെ ഏറ്റു പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

അസോസിയേഷന്റെ പുതിയ ഭാരവാഹികളായി എബിൻ തോമസ് (പ്രസിഡന്റ്‌ ), ജോൺലി തുണ്ടിയിൽ ( വൈസ് പ്രസിഡന്റ് ), ജോബിൻസ്  ജോസഫ് ( ജനറൽ സെക്രട്ടറി), ബിജോ ജോസഫ് ( ട്രഷറർ ), ജോമോൻ പി ജേക്കബ് ( ജോയിന്റ് സെക്രട്ടറി ), അനീഷ് പ്രഭാകരൻ ( ജോയിന്റ് ട്രഷറർ), രാജി ഷാജി മാത്യു ( വിമൻസ് ഫോറം ചെയർപേഴ്സൺ), ഷിജു ബാബു( ജനറൽ കോർഡിനേറ്റർ ), ജിജി മാത്യു ( അഡ്വൈസറി ബോർഡ്ചെയർമാൻ) എന്നിവരെ തിരഞ്ഞെടുത്തു. ജോസ് തോമസ്, ബൈജു പോൾ,ബിജോ തോമസ് എന്നിവരാണ് ഇലക്ഷൻ പ്രക്രിയകൾ നിയന്ത്രിച്ചത്.ഇടുക്കി ജില്ലയിൽ നിന്നുള്ള എല്ലാ ആളുകളോടും അസോസിയേഷനിൽ അംഗമാകാൻ പ്രസിഡന്റ് ആഹ്വാനം ചെയ്തു. പതിവായി നടത്തപ്പെടാറുള്ള ഓണം, പിക്നിക് പ്രോഗ്രാമുകളോടൊപ്പം സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള വിവിധ പ്രോഗ്രാമുകൾ നടത്താനുള്ള താല്പര്യവും പ്രകടിപ്പിച്ചു . ട്രഷറർ ബിജോ ജോസഫ് നന്ദി പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow