ഇടുക്കിയുടെ മിടുക്കിയായി അന്ന മരിയ
കട്ടപ്പന ഫെസ്റ്റിനോടനുബന്ധിച്ച് റോട്ടറി ക്ലബ്ബ് ഓഫ് ഹെറിറ്റേജിൻ്റെയും മർച്ചൻ്സ് യൂത്ത് വിംഗിൻ്റെയും സഹകരണത്തോടെ റെഡ് ഐ എൻ്റർടെയിൻമെൻ്റ്സ് അവതരിപ്പിച്ച രണ്ടാമത് മിസ് ഇടുക്കി മത്സരത്തിൽ കട്ടപ്പന കൽത്തൊട്ടി സ്വദേശിനിയായ അന്ന മരിയ മനോജ് മിസ്സ് ഇടുക്കി കീരീടം ചൂടി. ജില്ലയുടെ വിവിധ മേഖലകളിൽ നിന്നുള്ള നൂറോളം അപേക്ഷകരിൽ നിന്നും തെരങ്ങെടുക്കപ്പെട്ട 15 മത്സാർത്ഥികളാണ് മിസ് ഇടുക്കി മത്സരത്തിൽ പങ്കെടുത്തത്.
ട്രെഡീഷണൽ, വെസ്റ്റേൺ,ഗ്രാൻഡ് ഫിനാലെ എന്നീ മൂന്നു റൗണ്ടുകളിലായി നടന്ന വാശിയേറിയ മത്സരത്തിൽ കാഞ്ചിയാർ സ്വദേശിനിയായ ഡയാന ജോണി ഫസ്റ്റ് റണ്ണർ അപ്പ് സ്ഥാനവും, അടിമാലി സ്വദേശിനിയായ എത്തീന സുധീർ സെക്കൻഡ് റണ്ണർ അപ്പ് സ്ഥാനവും കരസ്ഥമാക്കി. 5 വിഭാഗങ്ങളിലായി പ്രത്യേകം സമ്മാനങ്ങളും നൽകി. ബെസ്റ്റ് ഹെയറിൽ റിൻസിയും, കോസ്റ്റ്യൂമിൽ അഞ്ചു ശേഖറും , ബെസ്റ്റ് വാക്കിൽ അക്സ ജോസഫും, ബെസ്റ്റ് ആറ്റിറ്റ്യൂട്ടിൽ ഷെറിൻ ജോസഫും ബെസ്റ്റ് സ്മയിലിൽ ഡയാന ജോണിയും സമ്മാനങൾ കരസ്ഥമാക്കി. മിസ് ഇടുക്കി പട്ടം കരസ്ഥമാക്കിയ അന്ന മരിയ മനോജിന് ഹൈറേഞ്ച് റിസോർട്ട്സ് സ്പോർണർ ചെയ്ത 25000 രൂപയും ട്രോഫിയും പ്രശസ്തി പത്രവും ഹൈറേഞ്ച് റിസോർട്ട്സ് എം.ഡി രാജേഷ് നാരായണൻ കൈമാറി, രണ്ടാം സ്ഥാനം നേടിയ ഡയാന ജോണിക്ക് വണ്ടാനത്ത് ഗ്രൂപ്പ് സ്പോൺസർ ചെയ്ത 15000 രൂപയും ട്രോഫിയും പ്രശസ്തി പത്രവും വണ്ടാനത്ത് ഗ്രൂപ്പ് ചെയർമാൻ കെ.വി വിശ്വനാഥൻ കൈമാറി. മൂന്നാം സ്ഥാനം നേടിയ എത്തീന സുധീറിന് ഫ്ലോറ ബ്യൂട്ടി സലൂൺ സ്പോൺസർ ചെയ്ത 10000 രൂപയും ട്രോഫിയും ഫ്ലോറ എം.ഡി സുജ കൈമാറി.
മിസ്സിസ് കേരളം പ്രിയങ്ക കണ്ണൻ , ഫസ്റ്റ് റണ്ണർ അപ്പ് dr ശില്പ , സെലിബർട്ടി മേക്കപ്പ് ആര്ടിസ്റ് സാരീ നരേഷ് എന്നിവർ വിധികർത്താക്കളായിരുന്നു മുൻ വർഷ വിജയ് മിസ് രേക്ഷമ വിജയിക്ക് കിരീടം നൽകി ....... തിളക്കം ഗ്രൂപ്പ് എം ഡി റീനു കോറിയോഗ്രാഫർ അനുപമ സോഫിയ ഷോ ഡയറക്ടർ ഷിനു ജോൺ ഞള്ളാനി എന്നവർ ട്രോഫികൾ നൽകി
5 വിഭാഗങ്ങളിലെ വിജയികൾക്ക് റോബിൻ ചാക്കോ, സിജോമോൻ ജോസ്, സന്തോഷ് ദേവസ്യ, എസ്. സൂര്യലാൽ, സജീവ് ഗായത്രി എന്നിവർ സമ്മാനങ്ങൾ നൽകി. മിസ് ഇടുക്കി മത്സരത്തോടനുബന്ധിച്ച് വിഷ്ണു ആചാര്യ നയിച്ച മ്യൂസിക്കൽ ഡാൻസും റഷ്യൻ കലാകാരിയുടെ ബെല്ലി ഡാൻസും അരങ്ങേറി, ഇടുക്കിയുടെ സുന്ദരി ആരെന്നറിയാൻ രാത്രി വൈകിയും കട്ടപ്പന ഫെസ്റ്റ് നഗരിയിൽ ആയിരങ്ങളാണ് തടിച്ചു കൂടിയത്.