കട്ടപ്പന ഐടിഐ കുന്ന് ആശ്രമം പടി റോഡിന് ശാപമോക്ഷം

Apr 16, 2024 - 10:29
 0
കട്ടപ്പന ഐടിഐ കുന്ന് ആശ്രമം പടി റോഡിന് ശാപമോക്ഷം
This is the title of the web page

കട്ടപ്പന ഐടിഐ കുന്ന് ആശ്രമം പടി റോഡിന് ശാപമോക്ഷം.നാളുകളായി തകർന്ന് കിടന്ന പാത 23 ലക്ഷം രൂപ ചിലവഴിച്ചാണ് നവീകരിക്കുന്നത്.ഇതോടെ മേഖലയിലെ 600 ഓളം കുടുംബങ്ങളുടെ യാത്ര ദുരിതത്തിനാണ് പരിഹാരമാകുന്നത്.രണ്ടര വർഷം മുമ്പാണ് കട്ടപ്പന നഗരസഭയിലെ 28 ആം വാർഡിലൂടെ കടന്നുപോകുന്ന ഐടിഐ കുന്ന് ആശ്രമം പണി റോഡ് 10 ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ചത്. എന്നാൽ ഏതാനും മാസങ്ങൾക്കുള്ളിൽ അറ്റകുറ്റ പണി നടത്തിയ ഭാഗം തകർന്നു. പിന്നീട് മേഖലയിലെ ആളുകൾ വലിയ യാത്ര ദുരിതമാണ് അഭിമുഖീകരിച്ചിരുന്നത്. കട്ടപ്പനയിലെ ആദ്യകാല പാതകളിൽ ഒന്നാണിത് . റോഡ് തകർന്നതോടെ നിരവധി പരാതികളും ഉയർന്നു വന്നിരുന്നു. മഴക്കാലമാകുന്നതോടെ ഗർത്തങ്ങളിൽ ചെളിവെള്ളം കെട്ടിക്കിടന്ന് കാൽനട യാത്രപോലും ദുസഹമായിരുന്നു.തുടർന്നാണ് പാത നവീകരിക്കാൻ 23 ലക്ഷം രൂപ അനുവദിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

റോഡ് പൂർണമായി തകർന്ന ഭാഗങ്ങളിൽ പൂർണ്ണമായും ടാറിങ് നടത്തുകയും,ബാക്കിയുള്ള ഭാഗങ്ങളിൽ അറ്റകുറ്റ പണികളുമാണ് നടത്തുന്നത്, മൂന്നിടങ്ങളിലായി 27 മീറ്റർ 10 മീറ്റർ 50 മീറ്റർ എന്നീ കണക്കുകളിൽ കോൺക്രീറ്റ് പണികളും ആരംഭിച്ചു. ഉടൻതന്നെ ടാറിങ് നടപടികൾ കൂടി പൂർത്തിയാക്കാൻ ആണ് അധികൃതർ ലക്ഷ്യം വയ്ക്കുന്നത്. റോഡ് നിർമ്മാണം പൂർത്തിയാകുന്നതോടെ മേഖലയിലെ 600 ഓളം കുടുംബങ്ങൾ നേരിട്ടിരുന്ന യാത്ര ക്ലേശത്തിനാണ് പരിഹാരമാകുന്നത്. അതേസമയം റോഡ് പണി തടസ്സപ്പെടുത്താൻ ചിലർ പരാതികളുമായി രംഗത്ത് വരുന്നുവെന്ന് പ്രദേശവാസികളും ആരോപിക്കുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow