'37,535 പോസ്റ്ററുകളും 4,539 ബാനറുകളും'; കോട്ടയത്ത് ഇതുവരെ നീക്കം ചെയ്തത് 43,093 പ്രചരണ സാമഗ്രികള്‍

Apr 8, 2024 - 11:08
 0
'37,535 പോസ്റ്ററുകളും 4,539 ബാനറുകളും'; കോട്ടയത്ത് ഇതുവരെ നീക്കം ചെയ്തത് 43,093 പ്രചരണ സാമഗ്രികള്‍
This is the title of the web page

കോട്ടയം: ലോകസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കോട്ടയം ജില്ലയില്‍ അനധികൃതമായി സ്ഥാപിച്ച 43,093 പ്രചാരണ സാമഗ്രികളാണ് ഇതുവരെ നീക്കം ചെയ്തതെന്ന് ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡുകള്‍. പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ച 37,535 പോസ്റ്ററുകളും 4,539 ബാനറുകളും 1,018 മറ്റു പ്രചാരണവസ്തുക്കളും അടക്കം 43093 എണ്ണമാണ് നീക്കം ചെയ്തത്. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സ്വകാര്യ സ്ഥലത്തു അനധികൃതമായി സ്ഥാപിച്ച 20 പ്രചാരണവസ്തുക്കളും നീക്കം ചെയ്തു. അനുവദനീയമല്ലാത്ത സ്ഥലങ്ങളിലെ ചുവരെഴുത്തുകള്‍ കരി ഓയില്‍ ഉപയോഗിച്ച് മായ്ക്കുകയും നോട്ടീസുകള്‍, പോസ്റ്ററുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍ എന്നിവ ഇളക്കി മാറ്റുകയുമാണ് ചെയ്യുന്നത്. പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യുന്നതിനൊപ്പം ഇത്തരം നിയമ ലംഘനങ്ങള്‍ ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡുകള്‍ വീഡിയോയില്‍ പകര്‍ത്തുന്നുമുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow