എൽഡിഎഫ് സ്ഥാനാർഥി അഡ്വ. ജോയ്സ് ജോർജിന് പീരുമേട്ടിലെ തോട്ടം കാർഷിക മേഖലയിൽ ഉജ്ജ്വല വരവേൽപ്പ്

Apr 4, 2024 - 19:07
 0
എൽഡിഎഫ് സ്ഥാനാർഥി അഡ്വ. ജോയ്സ് ജോർജിന് പീരുമേട്ടിലെ തോട്ടം കാർഷിക മേഖലയിൽ ഉജ്ജ്വല വരവേൽപ്പ്
This is the title of the web page

കുമളി:എൽഡിഎഫ് സ്ഥാനാർഥി അഡ്വ. ജോയ്സ് ജോർജിന് പീരുമേട്ടിലെ തോട്ടം കാർഷിക മേഖലയിൽ ഉജ്ജ്വല വരവേൽപ്പ്. വ്യാഴാഴ്ച രാവിലെ എട്ടിന് കുമളി പഞ്ചായത്ത് പൊതുവേദിയിൽ നിന്നാണ് പര്യടനത്തിന് തുടക്കം കുറിച്ചത്. മന്ത്രി റോഷി അഗസ്റ്റിൻ പര്യടന പരിപാടിയുമായി ബന്ധപ്പെട്ട പൊതുയോഗം ഉദ്ഘാടനം ചെയ്തു. ജോസ് ഫിലിപ്പ് അധ്യക്ഷനായി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വ്യാഴാഴ്ച കുമളി, വണ്ടിപ്പെരിയാർ പഞ്ചായത്തുകളിലെ കാർഷിക തോട്ടം മേഖലകളായ ഒന്നാം മൈൽ, മുരുക്കടി, വെള്ളാരംകുന്ന്, ചെങ്കര, നാലുകണ്ടം, മത്തായി മൊട്ട, മഞ്ചുമല എൽഡി, വണ്ടിപ്പെരിയാർ ബസ്റ്റാൻഡ്, മഞ്ചുമല യുഡി, ഗ്രാംബി നമ്പർ രണ്ട്, മൗണ്ട്  തുടങ്ങിയ കേന്ദ്രങ്ങളിൽ ഊഷ്മള സ്വീകരണങ്ങൾ ഏറ്റുവാങ്ങിയ ശേഷം രാത്രി എട്ടിന് അരണക്കൽ സമാപിച്ചു. 

വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ രക്തഹാരങ്ങളും ഷാളും ഏലക്കാ മാലയും അണിയിച്ച് സ്ഥാനാർഥിയെ വരവേറ്റു. തോട്ടം മേഖലയിൽ പലയിടങ്ങളിലും ആരതി ഉഴിഞ്ഞാണ് സ്ഥാനാർഥിയെ സ്ത്രീകൾ വരവേറ്റത്. കൊടും ചൂടിനെ കൂസാതെ പല കേന്ദ്രങ്ങളിലും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ സ്വീകരണത്തിനെത്തി. ചെണ്ടയും വാദ്യമേളങ്ങളും താലപ്പൊലിയും ഉൾപ്പെടെയുള്ള കലാരൂപങ്ങളും പരിപാടിക്ക് കൊഴുപ്പേകി. 

കുമളിയിൽ നടന്ന ഉദ്ഘാടന യോഗത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ കെ ജയചന്ദ്രൻ, പാർലമെന്റ് മണ്ഡലം സെക്രട്ടറി എസ് സതീഷ്, സിപിഐഎം ജില്ലാ സെക്രട്ടറി സി വി വർഗീസ്, സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാർ, വാഴൂർ സോമൻ എംഎൽഎ, ജോസ് പാലത്തിനാൽ, അനിൽ കൂവപ്ലാക്കൽ, എം എ ജോസഫ്, കെ എൻ റോയ്, ജോർജ് അഗസ്റ്റിൻ, മുഹമ്മദ് റിയാസ്, 

രതീഷ് അത്തികുടി, സി എം അസീസ്, ആർ തിലകൻ, അലക്സ് കോഴിമല, ജോണി ചെരുവുപറമ്പിൽ, രാരിച്ചൻ നീർണാകുന്നേൽ, ടി എ സലിം കട്ടുപ്പാറ, ടോമി പകലോമറ്റം, എ മുഹമ്മദ് ഹുസൈൻ, കെ ടി ബിനു, പി സി രാജൻ, എൻ നവാസ്, സി എസ് രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow