വന്യമൃഗ ശല്യം പരിഹരിക്കുന്നതിന് പ്രത്യേക പ്രോജക്ട്. നടപ്പിലാക്കും: സംഗീതാ വിശ്വനാഥൻ '

Apr 4, 2024 - 08:31
 0
വന്യമൃഗ ശല്യം പരിഹരിക്കുന്നതിന്  പ്രത്യേക പ്രോജക്ട്. നടപ്പിലാക്കും: സംഗീതാ വിശ്വനാഥൻ '
This is the title of the web page

ചെറുതോണി :വന്യ മൃഗ ശല്യം പരിഹരിക്കുന്നതിന് പ്രത്യേക പ്രോജക്ട് നടപ്പിലാക്കുമെന്ന് എൻഡിഎ സ്ഥാനാർഥി അഡ്വക്കേറ്റ് സംഗീത വിശ്വനാഥൻ.ഈ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ വന്യമൃഗ ശല്യം പരിഹരിക്കാൻ എംപി ഫണ്ടിൽ നിന്നും മുപ്പതും നാൽപതും ശതമാനം തുക മാറ്റിവെക്കും എന്ന് പറയുന്ന ഇടത് വലത് സ്ഥാനാർത്ഥികളുടെ പ്രഖ്യാപനങ്ങൾ വെറും കണ്ണിൽ പൊടിയിടാൻ മാത്രമാണ്. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

രണ്ടു കൂട്ടരും ഇതിനുമുമ്പും ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട് സ്വന്തം എംപി ഫണ്ട് പൂർണ്ണമായി വിനിയോഗിക്കാൻ പോലും സാധിക്കാത്തവർ ഇനിയും വിജയിച്ചാൽ സാധിക്കും എന്നു പറയുന്നത് ഇടുക്കിയിലെ ജനങ്ങൾ മുഖവിലയ്ക്ക് എടുക്കില്ല.

കേന്ദ്രം നൽകുന്ന പണം യഥാവിധി വിനിയോഗിച്ച് കൂടുതൽ പ്രോജക്ടുകൾ സമർപ്പിച്ചിരുന്നു എങ്കിൽ കൂടുതൽ പണം അനുവദിക്കുന്നതിന് കേന്ദ്രം തയ്യാറാണ്.

ഇതൊന്നും ചെയ്യാത്തവർ തിരഞ്ഞെടുപ്പിന്റെ പേരിൽ ജനങ്ങളെ കബളിപ്പിക്കുകയാണ്.ഇടുക്കി ലോകസഭാ മണ്ഡലത്തിൽ അവസരം ലഭിച്ചാൽ വന്യമൃഗ ശല്യം ശാശ്വതമായി പരിഹരിക്കുന്നതിന് കേന്ദ്രത്തിൽ പുതിയ പ്രോജക്ട് സമർപ്പിച്ച് നടപ്പിലാക്കുമെന്നും സംഗീതാ വിശ്വനാഥൻ പറഞ്ഞു.

ചെറുതോണി ജില്ലാ വ്യാപാരഭവനിൽ വച്ച് നടന്ന എൻഡിഎ ഇടുക്കി നിയോജകമണ്ഡലം കൺവെൻഷൻ ബിജെപി സംസ്ഥാന സമിതി അംഗം പി എ വേലു കുട്ടൻ ഉദ്ഘാടനം ചെയ്തു.

ബിഡിജെഎസ് ജില്ലാ അധ്യക്ഷൻ അഡ്വ. പ്രതീഷ് പ്രഭ മുഖ്യ പ്രഭാഷണം നടത്തി . ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വി എൻ സുരേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമല,ജില്ലാ വൈസ് പ്രസിഡൻ്റ് പി രാജൻ , മണ്ഡലം പ്രസിഡന്റ്മാരായ സുരേഷ് എസ് മീനത്തേരിൽ, പി എൻ പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.

നേതാക്കളായ ശ്രീനഗരി രാജൻ രക്നമ്മ ഗോപിനാഥ്,മനേഷ് കുടിക്കയത്ത്, ജിമ്മിച്ചൻ ഇളംതുരുത്തിൽ, സന്തോഷ് കിഴക്കേമുറി, ഇ എഫ് നോബി, കെ കെ സുരേന്ദ്രൻ, സ്തിതിൽ മിത്ത്തുടങ്ങിയവർ നേതൃത്വം നൽകി

What's Your Reaction?

like

dislike

love

funny

angry

sad

wow