ഏലത്തോട്ടത്തിൽ അനധികൃത മദ്യവിൽപ്പന ഒരാൾ പിടിയിൽ
നെടുങ്കണ്ടം: ലോക് സഭാഇലക്ഷനോടനുബന്ധിച്ച് എക്സൈസ് വകുപ്പ് നടത്തുന്ന സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി ഉടുമ്പഞ്ചോല എക്സൈസ് റേഞ്ച് സംഘം നടത്തിയ റെയ്ഡിൽ നെടുങ്കണ്ടം മാവടി കരയിൽ അനധികൃതമായി മദ്യവിൽപ്പന നടത്തിയതിന് ഒരാളെ അറസ്റ്റ് ചെയ്തു.. മാവടി കരയിൽ താമസിക്കുന്ന വാരിക്കാട്ട് വീട്ടിൽ ഗോപാലൻ മകൻ ശശി (61)യാണ് പിടിയിലായത്.
14 ലിറ്റർ മദ്യവും 1250 രൂപയും കണ്ടെടുത്തു. അര ലിറ്ററിന് 700 രൂപ നിരക്കിൽ വിൽപ്പന നടത്തുന്നതായി ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ നിരീക്ഷണത്തിൽ ശശിയുടെ വീടിനോട് ചേർന്നുള്ളഏലച്ചെടികൾക്കിടയിൽ മണ്ണിൽ കുഴിച്ചിട്ടിരുന്ന മദ്യമാണ് പരിശോധനയിൽ കണ്ടെത്തിയത്.
എക്സൈസ് ഇൻസ്പെക്ടർ കെ വിനോദിൻ്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പി ജി രാധാകൃഷ്ണൻ ,പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) മാരായ നൗഷാദ് എം, മീരാൻ കെ എസ് ,സിവിൽ എക്സൈസ് ഓഫീസർമാരായ സോണി തോമസ്, മായ എസ്, ഡ്രൈവർ ബിലേഷ് വി പി എന്നിവരും പങ്കെടുത്തു. പ്രതിയെ നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കും.