അന്താരാഷ്ട്ര ജലദിനത്തടനുബന്ധിച്ച് ഇടുക്കി വൈൽഡ് ലൈഫ് സാൻഞ്ചറിയുടെ നേതൃത്വത്തിൽ കൊലുമ്പൻ കോളനിയിലെ പഞ്ചായത്ത് പൊതുകിണർ ശുചീകരണ പ്രവർത്തനം നടത്തി
മാർച്ച് 22 അന്താരാഷ്ട്ര ജലദിനത്തോടനുബന്ധിച്ച് വാഴത്തോപ്പ് പഞ്ചായത്ത് കൊലുമ്പൻ കോളനിയിൽ നിർമ്മിച്ച പൊതുകിണർ ഇടുക്കി വന്യജീവി സങ്കേതത്തിൻ്റെ നേതൃത്വത്തിൽ ശുചികരണ പ്രവർത്തനം നടത്തി. കലങ്ങളായി ഉപയോഗശൂന്യമായി കിടന്ന കിണർ ആണ് ഇടുക്കി വൈൽഡ് ലൈഫ് സാൻഞ്ചറിയുടെ നേതൃത്വത്തിൽ വൃത്തിയാക്കിയത്.
ശുചികരണ പ്രവർത്തന ങ്ങൾക്ക് ഇടുക്കി വൈൽഡ് ലൈഫ് അസിസ്റ്റൻ്റ് ഓഫിസർ ബി.പ്രസാദ് നേതൃത്വം നൽകി.ശുചികരണ പ്രവർത്തനങ്ങൾക്ക് ഇടുക്കി സെക്ഷൻ ഡെപ്യൂട്ടി റെയിഞ്ച് ഓഫിസർ കെ.സി ആനന്ദൻ,കൊലുമ്പൻ കോളനി വി.എസ്.എസ്. സെക്രട്ടറി സനൽ .എ, അനിഷ് .റ്റി തോമസ്, രതീഷ്.പി. ജോയി, വനം വകുപ്പ് ഉദ്യോഗസ്ഥർ,ഇടുക്കി നഗരംപാറ ഫോറസ്റ്റ് സ്റ്റേഷൻ ജീവനക്കാർ, കൊലുമ്പൻ കോളനി നിവാസികൾ എന്നിവർ പങ്കെടുത്തു.