കിഴക്കിന്റെ കാൽവരി ഏഴു കും വയൽ കുരിശുമല ചവിട്ടിയത് കാൽ ലക്ഷത്തിലധികം വിശ്വാസികൾ

Mar 22, 2024 - 15:58
 0
കിഴക്കിന്റെ കാൽവരി ഏഴു കും വയൽ കുരിശുമല ചവിട്ടിയത് കാൽ ലക്ഷത്തിലധികം വിശ്വാസികൾ
This is the title of the web page

കട്ടപ്പന : ഇടുക്കി രൂപതകാൽനട തീർത്ഥാടനത്തിന്റെ ഭാഗമായി എഴു കും വയൽ കുരിശു മല കയറിയത് കാൽ ലക്ഷത്തിലധികം വിശ്വാസികൾ ഇന്നലെ അർദ്ധരാത്രി മുതൽ ഇടുക്കി രൂപതയുടെ വിവിധ ഇടവകകളിൽ നിന്നും കാൽനടയായി വൈദികരുടെ നേതൃത്വത്തിൽ വിശ്വാസികൾ മലകയറി തുടങ്ങി .

അഭിവന്ദ്യ ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലികുന്നെൽ പാണ്ടിപ്പാറയിൽ നിന്നും ആയിരക്കണക്കിന് വിശ്വാസികളോടൊപ്പം കാൽനടയായി 25 കിലോമീറ്റർ സഞ്ചരിച്ച് ടൗൺ കപ്പേളയിൽ എത്തുകയും പീഡാനുഭവ യാത്രയിൽ മുഖ്യ കാർമികനായി മലകയറുകയും ചെയ്തു. വെള്ളയാംകുടിയിൽ നിന്നും തോപ്രാംകുടിയിൽ നിന്നും, ഉദയഗിരിയിൽ നിന്നും, രൂപതയിലെ വികാരി ജനറൽ മാരുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് വിശ്വാസികൾ കാൽനടയായി യാത്രചെയ്ത് അഭിവന്ദ്യ പിതാവിനോടൊപ്പം കുരിശുമല ചവിട്ടി

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 എഴു കും വയൽ ഇടവക അതിർത്തിയായ പുത്തൻപാലത്ത് നിത്യസഹായ മാതാ പള്ളി വികാരി ഫാദർ ജോർജ് പാടത്തെക്കുഴി ജനറൽ കൺവീനർ ജോണി പുതിയ പറമ്പിൽ എന്നിവർ അഭിവന്ദ്യ പിതാവിനെയും തീർത്ഥാടകരെയും സ്വീകരിച്ചു. മലമുകളിലെ തീർത്ഥാടക ദേവാലയത്തിൽ അഭിവന്ദ്യ പിതാവ് സന്ദേശം നൽകുകയും ദിവ്യബലി അർപ്പിക്കുകയും ചെയ്തു. തീർത്ഥാടകർക്കായി ഇടവകാജനം കോഴിക്കോട്ടെ നേർച്ചയും കുടിവെള്ളവും മലയടിവാരത്ത് സജ്ജമാക്കിയിരുന്നു. മലമുകളിൽ എത്തിയ മുഴുവൻ വിശ്വാസികൾക്കും നേർച്ച കഞ്ഞിയും വിതരണം ചെയ്തു നെടുംകണ്ടം ജില്ലാ ആശുപത്രിയുടെ നേതൃത്വത്തിൽ മെഡിക്കൽ സംഘവും .

ഇരട്ടയാർ സർവീസ് സഹകരണ ബാങ്കിൻറെ ആംബുലൻസ് സേവനവും ലഭ്യമാക്കിയിരുന്നു. ലോകം മുഴുവനും ഉള്ള ക്രൈസ്തവർക്കായി പ്രത്യേക പ്രാർത്ഥനയും ഇടുക്കി ജില്ലയിലെ കർഷകർ അനുഭവിക്കുന്ന പീഡനങ്ങളും ഇന്നത്തെ പ്രത്യേക പ്രാർത്ഥനാ നിയോഗങ്ങൾ ആയിരുന്നു. എഴു കും വയൽ കുരിശുമല ഇടുക്കി രൂപതയുടെ ഔദ്യോഗിക കുരിശുമല തീർത്ഥാടന കേന്ദ്രമായി അഭിവന്ദ്യ പിതാവ് കുർബാനമധ്യേ പ്രഖ്യാപിച്ചു . ഇടവക വികാരി ഫാദർ ജോർജ് പാട്ടത്തെകുഴിയെ കുരിശുമല തീർത്ഥാടക ദേവാലയത്തിന്റെ ആദ്യ റെക്ടറായി അഭിവന്ദ്യ പിതാവ് പ്രഖ്യാപിച്ചു ഭക്തിയുടെയും പ്രാർത്ഥനയുടെയും പശ്ചാത്താപത്തിന്റെയും നിറവിൽ കുരിശ്യമല കയറി കുമ്പസാരിച്ച് വിശുദ്ധ കുർബാന സ്വീകരിക്കുന്നവർക്ക് പൂർണ്ണ ദണ്ഡ വിമോചനം. ലഭിക്കുന്നതായി പിതാവ് അറിയിച്ചു.

ഇന്ന് കുരിശുമല കയറാൻ എത്തിയ വൈദികർ സന്യാസിനികൾ വിവിധ സ്ഥലങ്ങളിൽ നിന്ന് എത്തിയ വിശ്വാസികൾ മാധ്യമപ്രവർത്തകർ വാഹന സൗകര്യം ഒരുക്കിയവർ നെടുങ്കണ്ടം പോലീസ് അധികാരികൾ വൈദ്യസഹായം നൽകിയവർ നേർച്ച കഞ്ഞി സംഭാവന നൽകിയവർ വിവിധ കമ്മറ്റികളിൽ പ്രവർത്തിച്ച ഇടവക ജനങ്ങൾ ആംബുലൻസ് സഹായം നൽകിയവർ തുടങ്ങിയ എല്ലാവരെയും നന്ദിയോടെ ഓർക്കുന്നതായി കുരിശുമല തീർത്ഥാടക ദേവാലയ റെക്ടർ ഫാദർ ജോർജ് പാടത്തെ കുഴി അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ദുഃഖ വെള്ളിയാഴ്ച രാവിലെ 7 മണിക്ക് ടൗൺ കപ്പേളയിൽ നിന്നും അഭിവന്ദ്യ പിതാവിൻറെ നേതൃത്വത്തിൽ കുരിശിന്റെ വഴി ആരംഭിക്കും എന്നും അന്നേദിവസം കട്ടപ്പനയിൽ നിന്നും നെടുംകണ്ടത്തു നിന്നും കെഎസ്ആർടിസിയും സ്വകാര്യ ബസുകളും കുരിശുമലയിലേക്ക് സർവീസ് നടത്തുന്നതാണെന്നും കുരിശുമല കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow