അരിക്കൊമ്പൻ കന്യാകുമാരി വനമേഖല കടന്നിട്ടില്ലെന്ന് തമിഴ്നാട് വനം വകുപ്പ്

Jun 11, 2023 - 09:40
Jun 12, 2023 - 07:58
 0
അരിക്കൊമ്പൻ കന്യാകുമാരി വനമേഖല കടന്നിട്ടില്ലെന്ന് തമിഴ്നാട് വനം വകുപ്പ്
This is the title of the web page

മണിമുത്താർ വനമേഖലയിൽ അപ്പർ കോതയാറിന്റെ ഭാഗമായ മുത്തുക്കുളി വലിൽ തുറന്നുവിട്ട അരിക്കൊമ്പൻ കന്യാകുമാരി വനാതിർത്തിയിൽ കടന്നിട്ടില്ലെന്ന് തമിഴ്നാട് വനംവകുപ്പ്.അപ്പർ കോതയാറിനു ചുറ്റുമുള്ള പ്രദേശത്താണു കൊമ്പനുള്ളത്. കന്യാകുമാരി വനാതിർത്തിയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 നാലു ദിവസം മുൻപു തമിഴ്നാട് വനംവകുപ്പ് അധികൃതർക്ക് അരിക്കൊമ്പന്റെ കഴുത്തിലുള്ള റേഡിയോ കോളറിൽ നിന്നു സിഗ്നൽ ലഭിച്ചിരുന്നു. അപ്പോൾ കന്യാകുമാരി വനാതിർത്തിക്കു സമീപത്തായിരുന്നു കൊമ്പൻ. തുടർന്നാണ് ഇവിടെ നിരീക്ഷണം ശക്തമാക്കിയത്. വനംവകുപ്പിൽ നിന്നുള്ള 40 പേരടങ്ങുന്ന സംഘവും തിരുനെൽവേലിയിൽ നിന്നുള്ള 50 അംഗ സംഘവും അരിക്കൊമ്പനെ നിരീക്ഷിക്കുന്നുണ്ട്. അതിനാൽ പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നു കന്യാകുമാരി ജില്ലാ കലക്ടർ പി.എൻ.ശ്രീധർ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow