ഇരവികുളത്ത് ഇത്തവണ നടത്തിയ കണക്കെടുപ്പിൽ 803 വരയാടുകളെ കണ്ടെത്തി
ഇരവികുളത്ത് ഇത്തവണ നടത്തിയ കണക്കെടുപ്പിൽ 803 വരയാടുകളെ കണ്ടെത്തി. ഇതിൽ 128 എണ്ണം പുതുതായി പിറന്ന കുഞ്ഞുങ്ങളാണ്. 2022ൽ നടത്തിയ കണക്കെടുപ്പിൽ 795 വരയാടുകളാണുണ്ടായിരുന്നത്. അതിൽ 125 എണ്ണം കുഞ്ഞുങ്ങളായിരുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണ വരയാടുകളുടെ എണ്ണത്തിൽ നേരിയ വർധനയാണുള്ളത്.
1968 മുതൽ വനം വകുപ്പ് നടത്തിയ കണക്കെടുപ്പിൽ 2015 ലാണ് ഏറ്റവുമധികം വരയാടുകളെ കണ്ടെത്തിയത്. 900 എണ്ണം. 8 മുതൽ 12 വയസ്സുവരെയാണ് വരയാടുകളുടെ ശരാശരി പ്രായം.ഇത്തവണത്തെ കണക്കെടുപ്പിൽ ഏറ്റവുമധികം വരയാടുകളെ കണ്ടെത്തിയത് ഇരവികുളം ദേശീയ ഉദ്യാനത്തിലെ പെരുമാൾമലയിലാണ്.178 എണ്ണത്തിനെ ഇവിടെ കണ്ടു.
കഴിഞ്ഞ മേയ് 24 മുതൽ 28 വരെയായിരുന്നു ഇത്തവണത്തെ കണക്കെടുപ്പ് നടന്നത്. ഇരവികുളം,പാമ്പാടുംചോല ദേശീയ ഉദ്യാനങ്ങളിലും ചിന്നാർവന്യജീവി സങ്കേതത്തിലുമായിനടന്ന കണക്കെടുപ്പിൽ 102 പേർ പങ്കെടുത്തു.