ഇടുക്കി രൂപതാ രണ്ടാമത് കാൽനട കുരിശുമല തീർത്ഥാടനം എഴുകുംവയൽ കുരിശുമലയിലേക്ക് 2024 മാർച്ച് 22 - നാൽപ്പതാം വെള്ളി
ക്രിസ്തുവിന്റെ പീഡാനുഭവ മരണത്തെക്കുറിച്ച് ധ്യാനിക്കുന്ന നാളുകളാണ് ക്രൈസ്തവർക്ക് വലിയ നോമ്പുകാലം. 50 ദിവസത്തെ നോമ്പും ഉപവാസവും പരിഹാര പ്രവർത്തനങ്ങളും വഴി വിശ്വാസികൾ തങ്ങളുടെ കുറവുകൾ പരിഹരിക്കുകയും ആത്മീയ ഊർജ്ജം സ്വന്തമാക്കുകയും ചെയ്യുന്നു. ഈ നോമ്പിനോട് അനുബന്ധിച്ച് ഇടുക്കി രൂപതയുടെ രണ്ടാമത്തെ കാൽനട കുരിശുമല തീർത്ഥാടനം ഇരുപത്തിരണ്ടാം തീയതി വെള്ളിയാഴ്ച നടക്കുകയാണ്. ഹൈറേഞ്ചിലെ പ്രസിദ്ധ കുരിശുമലയായ എഴുകുംവയലിലേക്ക് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേലിൻ്റെ ആത്മീയ നേതൃത്വത്തിലാണ് തീർത്ഥാടനം നടക്കുന്നത്. രൂപതയിലെ വിവിധ ഇടവകകളിൽ നിന്നുമായി ആയിരക്കണക്കിന് വിശ്വാസികൾ തീർത്ഥാടനത്തിൽ പങ്കെടുക്കും. നാല് കേന്ദ്രങ്ങളിൽ നിന്നുമാണ് ഈ വർഷം കാൽനട തീർത്ഥാടനം ആരംഭിക്കുന്നത്.
പാണ്ടിപ്പാറയിൽ നിന്നും രാവിലെ 4.30നും വെള്ളയാംകുടിയിൽ നിന്നും 7 മണി ക്കും ഉദയഗിരിയിൽ നിന്നും 6.30 നും തോപ്രാംകൂടിയിൽ നിന്നും 5.30നും തീർ ത്ഥാടനം ആരംഭിക്കും. രാവിലെ 8.30ന് എല്ലാ തീർത്ഥാടനങ്ങളും വെട്ടിക്കാമറ്റം ജംഗ്ഷനിൽ എത്തിച്ചേർന്ന് സംയുക്തമായി എഴുകുംവയലിലേക്ക് നീങ്ങും.
9 മണിക്ക് മലയടിവാരത്തിലുള്ള കപ്പേളയിൽ പ്രാരംഭ പ്രാർത്ഥനയ്ക്ക് ശേഷം കു രിശിന്റെ വഴിയായി മലകയറും. കാൽനടയായി എത്തിച്ചേരാൻ സാധിക്കാത്തവർ വാഹനങ്ങളിൽ ഏഴുകുംവയലിലെത്തി അഭിവന്ദ്യ പിതാവിനോടൊപ്പം കുരിശുമല കയറ്റത്തിൽ സംബന്ധിക്കും. നാല്‌പതാം വെള്ളിയാഴ്‌ച രൂപതയുടെ തീർത്ഥാടന ദി നമായാണ് ആചരിക്കുന്നത്. കുമ്പസാരിച്ചൊരുങ്ങി മലകയറുന്നവർക്ക് സഭ നിശ്ചയി ച്ചിട്ടുള്ള ദണ്ഡവിമോചനം ലഭിക്കുന്നതാണ്.
പകലും രാത്രി മുഴുവനും വിശ്വാസികൾ ക്ക് മലകയറി പ്രാർത്ഥിക്കുവാനുള്ള സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. പാണ്ടിപ്പാറയിൽ നിന്നുള്ള 22 കിലോമീറ്റർ ദൈർഘ്യമുള്ള തീർത്ഥാടനത്തിന് മാർ ജോൺ നെല്ലിക്കു ന്നേൽ നേതൃത്വം നൽകും. മലമുകളിൽ സമാപനാശീർവാദവും നാല്പതാം വെള്ളി യുടെ സന്ദേശവും അഭി. പിതാവ് നൽകും. തുടർന്ന് അഭിവന്ദ്യ പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കപ്പെടും. തീർത്ഥാടകരായ എത്തിച്ചേ രുന്ന മുഴുവനാളുകൾക്കും നേർച്ചക്കഞ്ഞിയും ക്രമീകരിക്കുന്നതാണ്.
സ്‌തുജയന്തിയുടെ സാധാരണ ജൂബിലി വർഷമായ 2025 നു ഒരുക്കമായി ഈ വർഷം ഫ്രാൻസിസ് മാർപാപ്പ പ്രാർത്ഥനാ വർഷമായി പ്രഖ്യാപിച്ചിരിക്കുകയാണ്. അതി നോടനുബന്ധിച്ച് മാർച്ച് 22 പ്രാർത്ഥനാ ദിനമായി ആചരിക്കാൻ CBCI ആഹ്വാനം നൽകിയിട്ടുമുണ്ട്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ഈ വർഷത്തെ കുരിശുമല തീർത്ഥാടനം.
മൂന്നു പ്രധാന നിയോഗങ്ങളാണ് ഈ വർഷത്തെ തീർത്ഥാടനത്തിനുള്ളത്:
കുടുംബ പ്രശ്നനങ്ങൾ, കടബാധ്യത എന്നിവ മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങൾ.
വിവാഹം നടക്കാതെയും ജോലി ലഭിക്കാതെയും കഴിയുന്ന യുവജനങ്ങൾ.
വിശ്വാസത്തിനു വേണ്ടി പീഡനം സഹിക്കുന്ന വിവിധ രാജ്യങ്ങളിലെ നമ്മുടെ സഹോദരങ്ങൾ.
"ക്രൂശിതനൊപ്പം അനുതാപത്തിൻ്റെയും പരിഹാരാത്തിൻ്റെയും പാതയിൽ ഒന്നാ യി യാത്രചെയ്യാം" എന്ന ആപ്‌തവാക്യവുമായാണ് ഈ വർഷവും രൂപതാടിസ്ഥാന ത്തിൽ തീർത്ഥാടനം നടത്തുകയാണ്.
ഈശോമിശിഹായുടെ പീഡാസഹനത്തിൻ്റെയും കുരിശുമരണത്തിൻ്റെയും ഉത്ഥാന ത്തിന്റെയും ഓർമ്മകളിലൂടെ കടന്നു പോകുന്ന നോമ്പുകാലത്ത് അനുതാപത്തോടെ നടത്തുന്ന തീർത്ഥാടനങ്ങൾ നമുക്ക് ആത്മീയ ബലം പകർന്നുതരും. തീർത്ഥാടകരെ സ്വീകരിക്കുവാൻ വിപുലമായ ഒരുക്കങ്ങളാണ് എഴുകുംവയലിൽ നടത്തിയിട്ടുള്ളത്.
വാർത്താസമ്മേളനത്തിൽ മോൺ. ജോസ് പ്ലാച്ചിക്കൽ,ഫാ. ജോർജ് പാട്ടത്തേക്കുഴി,ഫാ. ജിൻസ് കാരയ്ക്കാട്ട്, സുനിൽ ഈഴക്കുന്നേൽ, സണ്ണി ഇട്ടിമാണിയിൽ,ജോയി കൊച്ചടിവാരം എന്നിവർ പങ്കെടുത്തു.