രാജാക്കാട് 17 ലിറ്റർ വാറ്റുചാരായവും 400 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും എക്സൈസ് സംഘം പിടികൂടി
രാജാക്കാട് 17 ലിറ്റർ വാറ്റുചാരായവും 400 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും എക്സൈസ് സംഘം പിടികൂടി. രാജാക്കാട് കച്ചിറപാലം ഭാഗത്ത് നടത്തിയ പരിശോധനയിലാണ് വാറ്റുപകരണങ്ങളും പിടികൂടിയത്.
സംഭവത്തിൽ കച്ചറപ്പാലം കൊല്ലിയിൽ സജീവൻറെ പേരിൽ എക്സൈസ് കേസെടുത്തിട്ടുണ്ട്.ഓടി രക്ഷപ്പെട്ട പ്രതിയുടെ മൊബൈൽ ഫോണും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി ഇടുക്കി എക്സൈസ് സ്പെഷ്യൽ സ്കോഡ് നടത്തിയ പരിശോധനയിലാണ് വാറ്റുപകരണങ്ങളും വാറ്റ് ചാരായവും പിടികൂടിയത്.