കട്ടപ്പനയിൽ കെ. എസ്. എസ് .പി .എ യുടെ നേതൃത്വത്തിൽ സർക്കാർ ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചു. കെ. എസ്. എസ്. പി. എ ഇടുക്കി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി സംസ്ഥാന കമ്മറ്റിയംഗം കെ എ മാത്യു ഉദ്ഘാടനം ചെയ്തു

പെൻഷൻകാരുടെ ഡിഎ കുടിശിഖ പൂർണ്ണമായും നൽകാതെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് തീയതിയില്ലാതെ സംസ്ഥാന സർക്കാരിൻ്റെ ഉത്തരവിനെതിരെയാണ് കെ. എസ്. എസ്. പി. എ പ്രവർത്തകർ ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചത്. കട്ടപ്പന ട്രഷറിക്ക് മുന്നിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. കെ എസ് എസ് പി എ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് സമരപരിപാടി സംഘടിപ്പിച്ചത്.
39 മാസത്തെ ഡി. എ കുടിശിഖയാണ് പെൻഷൻകാർക്ക് ലഭിക്കാനുള്ളത്. ഇതിൽ രണ്ട് ശതമാനം മാത്രമാണ് ഉത്തരവിലുള്ളത്. ഉത്തരവിൽ തീയതിയില്ലാത്തത് വിചിത്രമാണന്നും പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത കെ. എ. മാത്യു പറഞ്ഞു.
കെ എസ് എസ് പി എ വൈസ് പ്രസിഡൻ്റ് ജോസ് വെട്ടിക്കാല അധ്യക്ഷത വഹിച്ചു. ജില്ലാ ജോയൻ്റ് സെക്രട്ടറി പി ജെ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ഡോ. കെ എം ജേക്കബ്ബ്, വി സി കോശി,തങ്കച്ചൻ ജോസഫ്, എഡി ചാക്കോ, മോഹനൻ നായർ തുടങ്ങിയവർ സംസാരിച്ചു.