വര്‍ക്കലയില്‍ 19കാരിയായ ഗര്‍ഭിണി തൂങ്ങി മരിച്ച നിലയില്‍, കേസെടുത്ത് പൊലീസ്

Mar 18, 2024 - 14:39
 0
വര്‍ക്കലയില്‍ 19കാരിയായ ഗര്‍ഭിണി തൂങ്ങി മരിച്ച നിലയില്‍, കേസെടുത്ത് പൊലീസ്
This is the title of the web page

വര്‍ക്കലയില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വർക്കല മണമ്ബൂരിലാണ് 19 കാരിയായ ഗർഭിണിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വര്‍ക്കല മണമ്ബൂര്‍ പേരേറ്റ്കാട്ടില്‍ വീട്ടില്‍ ലക്ഷ്മി ആണ് മരിച്ചത്. ബി എ അവസാന വർഷ വിദ്യാർത്ഥി ആയിരുന്നു ലക്ഷ്മി. തുടർ വിദ്യാഭാസവുമായി ബന്ധപ്പെട്ട് ഭർത്താവ് കിരണുമായി ചില തർക്കങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഇന്നലെ വൈകിട്ടാണ് സംഭവം. ഭര്‍ത്താവിനൊപ്പം വാടകക്ക് താമസിക്കുന്ന വീട്ടിലെ ജനല്‍ കമ്ബിയില്‍ തൂങ്ങി മരിച്ച നിലയിലാണ് ലക്ഷ്മിയെ കണ്ടെത്തിയത്. സംഭവത്തെതുടര്‍ന്ന് സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. നടപടികള്‍ പൂര്‍ത്തിയാക്കിയശേഷമായിരിക്കും ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുക. സംഭവത്തില്‍ കേസെടുത്ത കടയ്ക്കാവൂർ പൊലീസ് അന്വേഷണം തുടങ്ങി.കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്ന് നാട്ടുകാരും പറയുന്നുണ്ട്. ഇതാണോ മരണത്തിലേക്ക് നയിച്ചതെന്ന കാര്യത്തില്‍ ഉള്‍പ്പെടെ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow