ഇടുക്കി പാർലമെന്റ് മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി അഡ്വ. ജോയിസ് ജോർജിൻ്റെ സ്വരാജ് മേഖലാ കൺവൻഷൻ തൊപ്പിപ്പാളയിൽ സംഘടിപ്പിച്ചു. എ .ഐ .വൈ എഫ് ജില്ലാ സെക്രട്ടറി കെ ജെ ജോയിസ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു
ഇന്ത്യൻ ഭരണഘടനയെ പുശ്ചിക്കുകയും ഭരണഘടനയെ അപമാനിക്കുകയും ചെയ്തവരാണ് ഇന്ത്യ ഭരിക്കുന്നതെന്നും കേന്ദ്ര ബിജെപി സർക്കാർ ഇന്ത്യൻഭരണ ഘടനയെ അപമാനിക്കുക വഴി ഭരണഘടന ശില്പിയായ അംബേദ്കർനെ കൂടി അപമാനിച്ചിരിക്കുകയാണ്. ഇവരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നതെന്നും കെ ജെ ജോയിസ് പറഞ്ഞു. ഇടുക്കി പാർല്മെൻ്റ് മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി അഡ്വ. ജോയിസ് ജോർജിൻ്റെ സ്വരാജ് മേഖലാ കൺവൻഷൻ തൊപ്പിപ്പാളയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തിൽ അഭിലാഷ് മാത്യു അധ്യക്ഷത വഹിച്ചു. എൽ ഡി എഫ് നേതാക്കളായ വി ആർ സജി,തങ്കച്ചൻ വാലുമ്മേൽ, മാത്യു ജോർജ് , എം സി ബിജു,ജോസ് ഞായർകുളം, തങ്കമണി സുരേന്ദ്രൻ, കെ എൻ ബിനു, എം വി കുര്യൻ, സുഷമ ശശി, പ്രിയ ജോമോൻ, വി ആർ ആനന്ദൻ , സജികുന്നുംപുറം എന്നിവർ സംസാരിച്ചു. യോഗത്തി വെച്ച് സജികുന്നുംപുറം (പ്രസിഡൻ്റ്) ജയ്മോൾ (വൈസ് പ്രസിഡൻ്റ്) കെ സി ബിജു (സെക്രട്ടറി) സുനിൽ കലവനാക്കുന്നേൽ, പി എസ് ഉദയമ്മ, സുഷമ ശശി, വി ആർ ആനന്ദൻ, കെ എം ഷൈനി എന്നിവർ ജോയൻ്റ് സെക്രട്ടറിമാർ) അഭിലാഷ് മാത്യു ട്രഷറർ)ജലജ വിനോദ്, തങ്കച്ചൻ പറപ്പള്ളി, പി കെ സന്തോഷ്, വർഗീസ് മാത്യു, എന്നീ ഭാരവാഹികളായ 25 1 ജനറൽ കൗൺസിലും തിരഞ്ഞെടുത്തു.