ബാങ്കുകൾക്ക് ശനിയാഴ്ചകളിൽ അവധി; ശുപാർശയ്ക്ക് അംഗീകാരം നൽകാൻ കേന്ദ്ര സർക്കാരും റിസർവ് ബാങ്കും

Mar 9, 2024 - 11:35
Mar 9, 2024 - 16:16
 0
ബാങ്കുകൾക്ക് ശനിയാഴ്ചകളിൽ അവധി; ശുപാർശയ്ക്ക് അംഗീകാരം നൽകാൻ കേന്ദ്ര സർക്കാരും റിസർവ് ബാങ്കും
This is the title of the web page

ബാങ്കുകൾക്ക് എല്ലാ ശനിയാഴ്ചയും അവധി നൽകാനുള്ള ശുപാർശയ്ക്ക് അംഗീകാരം നൽകാൻ കേന്ദ്ര സർക്കാരും റിസർവ് ബാങ്കും. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും ജീവനക്കാരുടെ സംഘടനകളും കരാറിൽ ഒപ്പിട്ടു.ശുപാർശയ്ക്ക് അംഗീകാരം നൽകുന്നതോടെ പ്രാബല്യത്തിൽ വരും. നിലവിൽ ഒന്നാം ശനിയാഴ്ചയും മൂന്നാം ശനിയാഴ്ചയുമാണ് പ്രവർത്തി ദിവസം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പുതിയ ശുപാർശയ്ക്ക് അംഗീകാരം വരുന്നതോടെ പ്രവർത്തി ദിവസം തിങ്കൾ മുതൽ വെള്ളി വരെയാകും.പ്രവർത്തി ദിവസം കുറയുന്നതോടെ പ്രവർത്തി സമയം വർധിപ്പിക്കും. 45 മിനിറ്റ് കൂടി അധികം പ്രവർത്തി സമയം വർധിപ്പിച്ചിരിക്കുന്നത്. ബാങ്ക് ജീവനക്കാരുടെ ശമ്പളം 17% കൂട്ടാനും തിരുമായിട്ടുണ്ട്. 2022 നവംബർ 1 മുതൽ പ്രാബല്യത്തോടെ 5 വർഷത്തേക്കാണ് ശമ്പളവർധന. ക്ലറിക്കൽ ജീവനക്കാരുടെ അടിസ്ഥാനശമ്പളം തുടക്കത്തിൽ 17,900 ആയിരുന്നത് 24,050 രൂപയാകും.

സർവീസിന്റെ അവസാനമുള്ള അടിസ്ഥാനശമ്പളം 65,830 രൂപയിൽനിന്ന് 93,960 രൂപ വരെയാകും. പ്യൂൺ, ബിൽ കലക്ടർ തുടങ്ങിയ സബോർഡിനേറ്റ് ജീവനക്കാരുടെ തുടക്കത്തിലെ അടിസ്ഥാനശമ്പളം 14,500 രൂപയിൽനിന്ന് 19,500 രൂപയാക്കി. സർവീസിന്റെ അവസാനമുള്ള അടിസ്ഥാനശമ്പളം 37,145 രൂപയിൽനിന്ന് 52,610 രൂപയാകും.

What's Your Reaction?

like

dislike

love

funny

angry

sad

wow