കട്ടപ്പനയില്‍ നിന്നും അട്ടപ്പാടിയിലേക്ക് കെഎസ്‌ആര്‍ടിസി ബസ് ഇന്നുമുതല്‍ ആരംഭിച്ചു
കട്ടപ്പന കെഎസ്‌ആർടിസി ബസ് ഡിപ്പോയില്‍ നിന്നും ഇന്നുമുതല്‍ അട്ടപ്പാടിയിലേക്ക് കെഎസ്‌ആർടിസി ബസ് സർവീസ് ആരംഭിച്ചു .പുലർച്ചെ 4.30ന് കട്ടപ്പനയില്‍ നിന്ന് പുറപ്പെടുന്ന ബസ് ഇരട്ടയാർ, തങ്കമണി, തോപ്രാംകുടി, മുരിക്കാശേരി, കരിമ്ബൻ ചോലച്ചുവട്, കഞ്ഞിക്കുഴി, വണ്ണപ്പുറം, പൈങ്ങാട്ടൂർ, മൂവാറ്റുപുഴ, പെരുമ്ബാവൂർ, അങ്കമാലി, ചാലക്കുടി, പുതുക്കാട്, തൃശൂർ, വടക്കഞ്ചേരി, ഷൊർണൂർ, പട്ടാമ്ബി, കൊപ്പം, പെരിന്തല്‍മണ്ണ, കരിങ്കല്ലത്താണി, മണ്ണാർക്കാട്, വഴി വൈകുന്നേരം 5 ന് ആനക്കട്ടിയിലെത്തും.
പുലർച്ചെ 5.40 ന് ആനക്കട്ടിയില്‍ നിന്ന് പുറപ്പെടുന്ന ബസ് 10 .45 ന് തൃശൂർ 1.15ന് മൂവാറ്റുപുഴ 2 ന് വണ്ണപ്പുറം, 3.45 ന് മുരിക്കാശേരി, വൈകുന്നേരം അഞ്ചിന് കട്ടപ്പനയിലെത്തിച്ചേരുമെന്ന് കട്ടപ്പന ബസ് ഡിപ്പോയില്‍ നിന്നും അറിയിച്ചു.




