ടൂ വീലർ ശ്രേണിയിൽ തരംഗമായി ഹീറോ.എക്സ്സെൻസ് ടെക്നോളജിയോടു കൂടി ഹീറോ പുറത്തിറക്കിയ ഹീറോ എച്ച് എഫ് ഡീലക്സ് ജനപ്രീയമാകുന്നു
ഹീറോ മോട്ടോകോര്‍പ്പ് ബ്രാന്‍ഡിന്റെ ഏറ്റവും ജനപ്രിയമായ ഉല്‍പ്പന്നങ്ങളിലൊന്നാണ് അടുത്തിടെ ഒരു അപ്‌ഡേറ്റ് ലഭിച്ച ഹീറോ എച്ച്എഫ് ഡീലക്‌സ്. പുതിയ 2023 ഹീറോ എച്ച്എഫ് ഡീലക്‌സ് കിക്ക്-സ്റ്റാര്‍ട്ട്, സെല്‍ഫ്-സ്റ്റാര്‍ട്ട് എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ വരുന്നു . ഇവയ്ക്ക് യഥാക്രമം 60,760 രൂപയും 66,408 രൂപയുമാണ് വില. മേല്‍പ്പറഞ്ഞ എല്ലാ വിലകളും എക്സ്-ഷോറൂം വിലകള്‍ ആണ്. ഇത്തവണ നിങ്ങള്‍ക്ക് ഹീറോ എച്ച്എഫ് ഡീലക്‌സിന്റെ സ്‌പോര്‍ട്ടിയര്‍ പതിപ്പും ലഭിക്കും.സ്‌പോര്‍ട്ടി ഓള്‍-ബ്ലാക്ക് തീം ഫീച്ചര്‍ ചെയ്യുന്ന പുതിയ ക്യാന്‍വാസ് ബ്ലാക്ക് എഡിഷന്‍ കമ്പനി ചേര്‍ത്തിട്ടുണ്ട്.
കറുത്ത ഹെഡ്‌ലാമ്പ് കൗള്‍, ഫ്യുവല്‍ ടാങ്ക്, ലെഗ് ഗാര്‍ഡ്, എന്‍ജിന്‍, അലോയ് വീലുകള്‍, ഗ്രാബ് റെയിലുകള്‍, എക്‌സ്‌ഹോസ്റ്റ് പൈപ്പ് എന്നിവ പുതിയ പതിപ്പിലുണ്ട്. ബൈക്കിലെ എഞ്ചിന്‍ അതേപടി തുടരുന്നു. ബിഎസ്6 ഫേസ് 2 മാനദണ്ഡങ്ങള്‍ പാലിക്കുന്ന 97.2 സിസി, 4-സ്ട്രോക്ക്, സിംഗിള്‍-സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എഞ്ചിനിലാണ് പുതിയ 2023 ഹീറോ എച്ച് എഫ് ഡീലക്‌സ് വരുന്നത്. മോട്ടോര്‍ അതിന്റെ മൊത്തത്തിലുള്ള പ്രകടനവും ഇന്ധനക്ഷമതയും വര്‍ധിപ്പിച്ചുകൊണ്ട് 'എക്സ്സെന്‍സ്' ടെക്നോളജി' ഉപയോഗിച്ച് ഫ്യുവല്‍ ഇഞ്ചക്ഷന്‍ ടെക്നോളജി പ്രോഗ്രാം ചെയ്തിട്ടുണ്ട്. ഇത് പരമാവധി 8.02പിഎസ് കരുത്തും 8.05എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്നു. നിലവിലെ അതേ നാല് സ്പീഡ് ഗിയര്‍ബോക്സാണ് ട്രാന്‍സ്മിഷന്‍ ജോലി ചെയ്യുന്നത്.