കട്ടപ്പന വെട്ടിക്കുഴക്കവലക്ക് സമീപം വാഹനാപകടം:വെള്ളയാംകുടി സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് പരിക്ക്
ഇടുക്കി: കട്ടപ്പന വെട്ടിക്കുഴക്കവല കളരിപ്പടിയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. രാവിലെ ഏഴരയോടെയാണ് അപകടം. അധ്യാപകരായ വെള്ളയാംകുടി താഴത്തു വീട്ടിൽ ജോമോൻ ഭാര്യ റാണി, മകൻ ജോർജിയോ ജോമോൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കട്ടപ്പനയിലേ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിത വേഗതയിലെത്തിയ ബൊലോറോ ആൾട്ടോ കാറിൽ ഇടിക്കുകയായിരുന്നു.

