വിനോദ സഞ്ചാര കേന്ദ്രമായ വാഗമണ്ണിൽ ബസ് സ്റ്റാൻ്റ് നിർമ്മിക്കാനുള്ള നടപടികൾക്ക് തുടക്കമായി

Mar 4, 2024 - 10:02
 0
വിനോദ സഞ്ചാര കേന്ദ്രമായ വാഗമണ്ണിൽ ബസ് സ്റ്റാൻ്റ് നിർമ്മിക്കാനുള്ള നടപടികൾക്ക് തുടക്കമായി
This is the title of the web page

വിനോദ സഞ്ചാര കേന്ദ്രമായ വാഗമണ്ണിൽ ബസ് സ്റ്റാൻ്റ് നിർമ്മിക്കാനുള്ള നടപടികൾക്ക് തുടക്കമായി.നിർദ്ദിഷ്ട സ്ഥലം പഞ്ചായത്തിന് റവന്യൂ വകുപ്പ് പാട്ട കരാർ വ്യവസ്ഥയിൽ കൈമാറി .സ്ഥലം ലഭിച്ചതോടെ ഏലപ്പാറ പഞ്ചായത്ത്,ബസ് സ്റ്റാൻ്റിന് ഫണ്ട് അനുവദിക്കുന്നതിനുള്ള നടപടികളിലേക്ക് നീങ്ങുകയാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വാഗമൺ വില്ലേജിൽ സർവേ നമ്പർ 1027-ൽപ്പെട്ട, വാഗമൺ പുള്ളിക്കാനം പാതയിൽ വില്ലേജ് ഓഫീസിന് സമീപത്തുള്ള ഭൂമിയാണ് ബസ്‌സ്റ്റാൻഡ് നിർമാണത്തിനായി പഞ്ചായത്തിന് കൈമാറിയത്. റവന്യൂ വകുപ്പ്  അഡീഷണൽ സെക്രട്ടറി ഇത് സംബന്ധിച്ച ഉത്തരവിറക്കി.ഒരു വർഷത്തിനുള്ളിൽ ബസ് ടെർമിനലിന്റെ നിർമാണം പൂർത്തിയാക്കണമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. നിബന്ധനകളോടെയാണ് ഭൂമി കൈമാറ്റം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ബസ്‌സ്റ്റാൻഡിനായി 30 വർഷത്തെ പാട്ടത്തിന് ഇതേ ഭൂമി 2015-ൽ സർക്കാർ പഞ്ചായത്തിന് അനുവദിച്ചിരുന്നു. എന്നാൽ, സ്റ്റാൻഡ് പണിയാൻ അന്ന് നടപടിയൊന്നും ഉണ്ടായില്ല.ഭൂമി കൈമാറ്റവും നടന്നിരുന്നില്ല. ഇപ്പോൾ ഭൂമി പാട്ടത്തിന് അനുവദിച്ചിരിക്കുന്നത് മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടതോടെയാണ്. ബസ് ടെർമിനൽ കാലതാമസം കൂടാതെ യാഥാർഥ്യമാക്കാനാണ് ലക്ഷ്യം. വാഗമണ്ണിൽ ബസ്‌സ്റ്റാൻഡും പൊതുശൗചാലയവും ഇല്ലാത്തത് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.നൂറുകണക്കിന് സഞ്ചാരികളാണ് ദിവസവും ഇവിടെയെത്തുന്നത്.വാഗമണ്ണിൻ്റെ ദീർഘനാളായുള്ള ആവശ്യത്തിനാണ് ഇപ്പോൾ പരിഹാരമാകുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow