ഇടുക്കി ജില്ലയില്‍ റോഡ് നവീകരണത്തിന് 31.6 കോടി രൂപയുടെ ഭരണാനുമതി

ഇടുക്കി ജില്ലയിലെ നാലു റോഡുകളുടെ പുനരുദ്ധാരണത്തിനും നവീകരണത്തിനുമായി 31.6 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു. ഉടുമ്പഞ്ചോല നിയോജകമണ്ഡലത്തിലെ തൂക്കുപാലം- കമ്പംമെട്ട് റോഡിനും ആശാരിക്കവല- മന്നാക്കുടി റോഡിന്റെ ബിഎം ബിസി ജോലികൾക്കുമായി 10.7 കോടി രൂപയും പീരുമേട് നിയോജകമണ്ഡലത്തിലെ വണ്ടിപ്പെരിയാർ- പശുമല- മ്ലാമല റോഡിന് 5 കോടി രൂപയും ദേവികുളം നിയോജകമണ്ഡലത്തിലെ മറയൂർ- ചിന്നാർ റോഡിന് 9.1 കോടി രൂപയും ഇടുക്കി നിയോജകമണ്ഡലത്തിലെ മൂലമറ്റം- കോട്ടമല റോഡിനും അശോകക്കവല- മൂലമറ്റം റോഡിന്റെ ബിഎം ബിസി ജോലികൾക്കുമായി 6.8 കോടി രൂപയുമാണ് അനുവദിച്ചത്. നവീകരണ ജോലികൾ വേഗത്തിൽ പൂർത്തിയാക്കാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായി മന്ത്രി പറഞ്ഞു.