അഡ്വ. ജോയ്സ് ജോർജിന് എതിരായ മറുനാടൻ മലയാളി വാർത്ത അടിസ്ഥാന രഹിതം: കാർഡമം ഗ്രോവേഴ്സ് അസോസിയേഷൻ

അഡ്വ. ജോയ്സ് ജോർജിന് എതിരായ മറുനാടൻ മലയാളി വാർത്ത അടിസ്ഥാന രഹിതമെന്ന് കാർഡമം ഗ്രോവേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. സുപ്രീം കോടതിയിലെ കേസിൽ ജോയ്സ് ജോർജ് വ്യാജരേഖ ചമച്ചുവെന്ന് താൻ പറഞ്ഞിട്ടില്ലെന്നും വൺ എർത്ത് വൺ ലൈഫ് എന്ന സംഘടനയാണ് കോടതിയിൽ വ്യാജരേഖ നൽകിയതെന്നും കാർഡമം ഗ്രോവേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഷൈൻ വർഗീസ് അറിയിച്ചു.
കേസ് നടത്തിപ്പിനായി കർഷക സംഘടനകളാണ് പണം പിരിച്ചത്. ഈ വിഷയത്തിൽ ജോയ്സിൻ്റെ പേര് പരാമർശിച്ചിട്ടില്ല. അസോസിയേഷൻ്റെ പേരിൽ വ്യാജവാർത്ത പ്രചരിച്ചതിൽ ഖേദം പ്രകടിപ്പിക്കുന്നതായും ഭാരവാഹികൾ പറഞ്ഞു.ജോയ്സ് ജോർജ് എം പി യായിരുന്നപ്പോഴും അതിന് ശേഷവും കാർഷിക മേഖലക്ക് ഗുണകരമാകുന്ന നിരവധി കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും കാർഡമം ഗ്രോവേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് ആൻ്റണി മാത്യു പറഞ്ഞു.