ഇടുക്കിയിൽ ബി ഡി ജെ എസ് തെരഞ്ഞെടുപ്പിന് സജ്ജമെന്ന് ജില്ലാ നേതൃത്വം
ഇടുക്കിയിൽ ബി ഡി ജെ എസ് തെരഞ്ഞെടുപ്പിന് സജ്ജമെന്ന് ജില്ലാ നേതൃത്വം.മാർച്ച് അഞ്ചിന് തുഷാർ വെള്ളാപ്പള്ളിയുടെ സാനിദ്യത്തിൽ ജില്ലാ തല പ്രവർത്തക യോഗം തൊടുപുഴയിൽ നടക്കും.യോഗത്തിന് ശേഷം സ്ഥാനാർഥി ആരെന്ന് വ്യക്തത ഉണ്ടാകും.തുഷാർ വെള്ളാപ്പള്ളി എവിടെയാണ് മത്സരിയ്ക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും ഇടുക്കിയിലെങ്കിൽ കൂടുതൽ സന്തോഷമെന്നും ബി ഡി ജെ എസ് ജില്ലാ പ്രസിഡന്റ് കെ ഡി രമേശൻ വ്യക്തമാക്കി.

