വന്യ മൃഗ ആക്രമണങ്ങളില്‍ ശക്തമായ പ്രതിഷേധവുമായി ഇടുക്കി രൂപത

വന്യ മൃഗ ആക്രമണങ്ങളില്‍ ശക്തമായ പ്രതിഷേധവുമായി ഇടുക്കി രൂപത.മൃഗങ്ങളുടെ എണ്ണം, നിയന്ത്രിയ്ക്കാന്‍ മാര്‍ഗങ്ങള്‍ സ്വീകരിയ്ക്കണമെന്ന് രൂപതാ അദ്ധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ആവശ്യപ്പെട്ടു.എല്ലാ മേഖലയിലുള്ളവര്‍ക്കും ഒരേ അവകാശമാണെന്നും നഷ്ടപരിഹാരം അടക്കമുള്ള കാര്യങ്ങളില്‍ ഇടുക്കിക്കാരെ അവഗണിയ്ക്കരുതെന്നും ബിഷപ്പ്.
വനം വകുപ്പും സര്‍ക്കാരും വിഷയത്തില്‍ അടിയന്തിരമായി ഇടപെടണം. ഇനിയൊരു ജീവന്‍ നഷ്ടപെടുത്താന്‍ ഇടവരുത്തരുതെന്നും മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ആവശ്യപ്പെട്ടു.