പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്ക്വയറിൽ തിരികൾ തെളിയിച്ച് പ്രതിഷേധം സംഘടിപ്പിച്ചു
പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് എസ് എഫ് ഐ പ്രവർത്തകരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് യുവമോർച്ച കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന ഗാന്ധി സ്ക്വയറിൽ പ്രതിഷേധം നടത്തി.യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.സുജിത് ശശി ഉദ്ഘടനം ചെയ്തു. കേരളത്തിലെ വിദ്യാർത്ഥി ഹോസ്റ്റലുകൾ എസ് എഫ് ഐ യുടെ കോടതികളായിമാറുന്നു എന്നും പിണറായി ഭരണത്തിന് കീഴിൽ കേരളത്തിലെ വിദ്യാർത്ഥി ഹോസ്റ്റലുകൾ എസ്. ഫ്. ഐ യുടെ കൊലക്കളങ്ങളായിമാറി എന്നും സുജിത് ശശി പറഞ്ഞു.മണ്ഡലം പ്രസിഡന്റ് ജിജു ഉറുമ്പിൽ അധ്യക്ഷത വഹിച്ച പ്രതിഷേധ യോഗത്തിൽ രഞ്ജിത് കാലച്ചിറ, സുധീഷ്,ശ്യാം , ബി ജെ പി മണ്ഡലം പ്രസിഡന്റ് പി എൻ പ്രസാദ്, ബി ജെ പി നേതാക്കളായ രതീഷ് വരകുമല, കെ എൻ പ്രകാശ്,തുടങ്ങിയവർ പങ്കെടുത്തു.

