ഇടുക്കി എംപി ഡീൻ കുര്യാക്കോസിനെ നെഞ്ചുവേദനയെ തുടർന്ന് മൂന്നാർ ഹൈ റേഞ്ച് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യവകുപ്പ് അധികൃതരാണ് എം പിയെ ആശുപത്രിയിലേക്ക് മാറ്റിയത്. തോട്ടം മേഖലയിൽ ആക്രമണം നടത്തുന്ന കാട്ടാനകളെ നാടുകടത്തണമെന്ന് ആവശ്യപ്പെട്ടാണ് എംപി കഴിഞ്ഞ മൂന്ന് ദിവസമായി ടൗണിൽ നിരാഹാര സമരം നടത്തിയത്.