മൂന്നാർ പഞ്ചായത്തിലെ രണ്ട് വാർഡുകളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫ് ന് വിജയം
ഇടുക്കി മൂന്നാർ പഞ്ചായത്തിലെ രണ്ട് വാർഡ്കളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫ് വിജയിച്ചു. 11ആം വാർഡ് മൂലക്കടയിൽ 35 വോട്ടിന് കോൺഗ്രസ് സ്ഥാനാർഥി നടരാജൻ വിജയിച്ചു. എൽ ഡി എഫ് സ്ഥാനാർഥി അയ്യപ്പനെയാണ് പരാജയപ്പെടുത്തിയത്. 18ആം വാർഡ് നടയാറിൽ കോൺഗ്രസ് സ്ഥാനാർഥി ലക്ഷ്മി 59 വോട്ടുകൾക്ക് വിജയിച്ചു. എൽ ഡി എഫ് സ്ഥാനാർഥി നവനീതം രാജനെയാണ് പരാജയപ്പെടുത്തിയത്. 21 വാർഡുകളുള്ള പഞ്ചായത്തിൽ 11 സീറ്റുകളാണ് യു ഡി എഫ് നുള്ളത്.

