ഓഫീസ് മന്ദിരത്തിലെ കോടിയേരി ബാലകൃഷ്ണൻ സ്മാരക ഹാളിന്റെ ഉദ്ഘാടനം ഉടുമ്പൻചോല എംഎൽ എ എം.എം.മണി നിർവഹിച്ചു

1984 ൽ ആണ് രാജകുമാരിയിൽ സിപിഎം സ്വന്തമായി ഓഫിസ് കെട്ടിടം നിർമിക്കുന്നത്. പിന്നീട് 40 വർഷം പഴയകെട്ടിടത്തിൽ പ്രവർത്തങ്ങൾ സംഘടിപ്പിച്ചു. തുടർന്നാണ് 2023 -ൽ പുതിയ ഓഫിസ് മന്ദിരത്തിൻ്റെ നിർമ്മാണ പ്രവർത്തങ്ങൾ ആരംഭിക്കുന്നത്. 3 നിലകളിലായി രാജകുമാരി ടൗണിൻ്റെ ഹൃദയഭാഗത്താണ് ലോക്കൽ കമ്മറ്റിയുടെ പുതിയ ഓഫിസ് കെട്ടിടം തല ഉയർത്തി നിൽക്കുന്നത്.എം കെ ജോയി സ്മാരക മന്ദിരം എന്ന് പേരിട്ടിരിക്കുന്ന ഓഫിസ് കെട്ടിടം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ഓഫീസ് കെട്ടിടത്തിനുള്ളിൽ പണികഴിപ്പിച്ചിട്ടുള്ള കോടിയേരി ബാലകൃഷ്ണൻ സ്മാരക ഹാൾ ഉടുമ്പൻചോല എം എൽ എ എം.എം മണി ഉദ്ഘാടനം ചെയ്തു. ഡി വൈ എഫ് ഐ മേഖല സെക്രട്ടറി സുരേഷ് ചമയത്തിൻ്റെ നേതൃത്വത്തിൽ എം കെ ജോയിയുടെ രക്തസാക്ഷി മണ്ഡപത്തിൽ പതാകയുയർത്തി. രാജകുമാരി ടൗണിൽ നടന്ന പൊതുസമ്മേളനത്തിൽ എം കെ ജോയിയുടെ മാതാവ് റെബ്ബേക്കാ കുര്യാക്കോസിനെ ആദരിച്ചു. ജില്ലാ സെക്രട്ടറി സി വി വർഗീസ്,ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഷൈലജ സുരേന്ദ്രൻ,വി എൻ മോഹനൻ,എം എൻ ഹരികുട്ടൻ,എൻ വി ബേബി,വി എ കുഞ്ഞുമോൻ,സുമാ സുരേന്ദ്രൻ,പി രവി,കെ കെ തങ്കച്ചൻ,തുടങ്ങിയവർ പങ്കെടുത്തു