കാറിൽ കടത്തുകയായിരുന്ന മൂന്നര കിലോ ഗഞ്ചാവുമായി മുക്കുടം സ്വദേശി കഞ്ഞിക്കുഴിയിൽ പിടിയിൽ

മുക്കുടം അഞ്ചാം മൈൽ മാവനാൽ ശ്യം ദാസ് ആണ് കഞ്ഞിക്കുഴി പോലീസിന്റെ പിടിയിലായത്.ഡി.ഐ.ജിയുടെ പ്രത്യേക നിർദ്ദേശപ്രകാരം റെയിഞ്ച് ലെവലുള്ള സ്പെഷ്യൽ പരിശോധനയിലാണ് ചേലച്ചുവട് പെരിയാർവാലി ഭാഗത്തുനിന്ന് കാറിൽ കടത്തുകയായിരുന്ന മൂന്നര കിലോ കഞ്ചാവുമായി മുക്കുടം സ്വദേശി ശ്യം ദാസിനെ കഞ്ഞിക്കുഴി പോലീസ് അറസ്റ്റ് ചെയ്തത്.പ്രതിക്ക് കഞ്ചാവ് എവിടെ നിന്നു ലഭിച്ചു എന്നതിനെ കുറിച്ച് കഞ്ഞിക്കുഴി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗഞ്ചാവ് കടത്താൻ ഉപയോഗിച്ച ആൾട്ടോകാറും പോലിസ് കസ്റ്റഡിയിൽ എടുത്തു.കഞ്ഞിക്കുഴി സർക്കിൾ ഇൻസ്പെക്ടർ ഷിബിൻ, എസ് .ഐമാരായ സിദ്ധിഖ്, ഉബയിസ്, ചന്ദ്ര ബോസ്, എ.എസ്.ഐ ശ്രീദേവി, സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള പോലിസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.