സാമൂഹ്യക്ഷേമ പെൻഷൻ മുടങ്ങിയതിൽ സംസ്ഥാനത്ത് വീണ്ടും പ്രതിഷേധം.ഇടുക്കി അടിമാലിയിൽ ദയാവധത്തിന് തയാർ എന്ന ബോർഡ് സ്ഥാപിച്ചാണ് വൃദ്ധ ദമ്പതികളുടെ പ്രതിഷേധം.വികലാംഗയായ 63 കാരി ഓമനയും ഭർത്താവ് 72 വയസ്സുള്ള ശിവദാസും ആണ് പ്രതിഷേധിക്കുന്നത്.പെൻഷൻ മുടങ്ങിയതോടെ ജീവിതം ദുരിതത്തിലാണെന്ന് വൃദ്ധ ദമ്പതികൾ പറയുന്നു.