കരുണാപുരം ഗ്രാമപഞ്ചായത്ത് ഭരണം എൽ ഡി എഫിന് ; പ്രസിഡൻ്റായി ശോഭനാമ ഗോപിനാഥ് തെരഞ്ഞെടുക്കപ്പെട്ടു
കരുണാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായി ശോഭനാമ ഗോപിനാഥ് തെരഞ്ഞെടുക്കപ്പെട്ടു. പന്ത്രണ്ടാം വാർഡിൽ നിന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായി വിജയിച്ച ശോഭനാമ ഗോപിനാഥ് അവിശ്വാസ പ്രമേയ ചർച്ചയിൽ എൽഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തിരുന്നു. ഇതോടെയാണ് ഇവിടെ കോൺഗ്രസിന് അധികാരം നഷ്ടപ്പെട്ടത്. 17 വാർഡുകൾ ഉള്ള പഞ്ചായത്തിൽ ഇടതുമുന്നണിക്കും കോൺഗ്രസിനും എട്ടു വീതവും ബിഡിജെഎസ്സിന് ഒന്നും അംഗങ്ങളാണ് ഉണ്ടായിരുന്നത്. ശോഭനാമ എൽഡിഎഫ് പക്ഷത്ത് എത്തിയതോടെ എൽഡിഎഫിന് 9 അംഗങ്ങളുടെ പിന്തുണയായി. കോൺഗ്രസിലെ ശ്യാമള മധു സൂതനന് 8 വോട്ടുകൾ ലഭിച്ചു. ബി ഡി ജെ എസ് അംഗവും ശ്യാമള മധുസൂതനനാണ് വോട്ട് ചെയ്തത്.വൈസ് പ്രസിഡൻറ് തിരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞ് നടക്കും. സിപിഐ പ്രതിനിധിയും ഏഴാം വാർഡിൽ നിന്നുള്ള പഞ്ചായത്ത് അംഗവുമായ സാലി കെ റ്റി വൈസ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെടാനാണ് സാധ്യത.