മൂന്നാർ പെരിയവര എസ്റ്റേറ്റിലെ ചോലമല ഡിവിഷനിൽ വൻ തീപിടുത്തം; എസ്റ്റേറ്റിലെ പത്ത് മുറി ലയത്തിലെ എഴ് വീടുകൾ കത്തി നശിച്ചു, ആളുകൾ ഓടി രക്ഷപ്പെട്ടതിനാൽ ആളപായം ഒഴിവായി

Feb 8, 2024 - 11:10
 0
മൂന്നാർ  പെരിയവര എസ്റ്റേറ്റിലെ ചോലമല ഡിവിഷനിൽ വൻ തീപിടുത്തം;
എസ്റ്റേറ്റിലെ പത്ത് മുറി ലയത്തിലെ എഴ് വീടുകൾ കത്തി നശിച്ചു,
 ആളുകൾ ഓടി രക്ഷപ്പെട്ടതിനാൽ ആളപായം ഒഴിവായി
This is the title of the web page

ഇടുക്കി മൂന്നാർ പെരിയവര എസ്റ്റേറ്റിലെ ചോലമല ഡിവിഷനിൽ വൻ തീപിടുത്തം.എസ്റ്റേറ്റിലെ പത്ത് മുറി ലയത്തിലെ എഴ് വീടുകൾ പൂർണ്ണമായും ഒരു വീട് ഭാഗികമായും കത്തി നശിച്ചു.വീടുകളിൽ നിന്ന് ആളുകൾ ഓടി രക്ഷപ്പെട്ടതിനാൽ ആളപായം ഒഴിവായി.ഇന്ന് പുലർച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം.ഷോർട്ട് സർക്യൂട്ടാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. ഗൗരി,പഞ്ചവർണ്ണം,മിനാക്ഷി,രാധിക,രാജു,പഴനിസ്വാമി,വൈലറ്റ് എന്നിവരുടെ വീടുകളാണ് കത്തി നശിച്ചത്. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. വീടുകളിൽ ഉറങ്ങുകയായിരുന്ന തൊഴിലാളികളെ ബഹളമുണ്ടാക്കി ഉണർത്തി പുറത്തെത്തിച്ചതിനാൽ ആളപയാമുണ്ടായില്ല. മൂന്നാർ അഗ്നിശമന കേന്ദ്രത്തിൽ നിന്നും രണ്ടു വാഹനങ്ങൾ എത്തിയെങ്കിലും രണ്ടും പ്രവർത്തന രഹിതമായതോടെ മുപ്പത് കിലോമീറ്റർ അകലെയുള്ള അടിമാലിയിൽ നിന്നുമാണ് അഗ്നിശമന സേനയുടെ വാഹനം എത്തിയത്.തൊഴിലാളികളുടെ വിലപിടിപ്പുള്ള സാധനങ്ങളെല്ലാം തീയിൽ കത്തിയമർന്നു.എസ്റ്റേറ്റിലെ തൊഴിലാളികൾ കൃത്യ സമയത്ത് ഇടപെട്ട് രക്ഷാപ്രവർത്തനത്തത്തിന് ഇറങ്ങിയത് തുണയായി. ബഹളമുണ്ടാക്കി തീ പടർന്നുകൊണ്ടിരുന്ന വീടുകളിൽ നിന്നും ആളുകളെ പുറത്ത് എത്തിച്ചതു മൂലമാണ് വൻ ദുരന്തം ഒഴിവായത്. കെ. ഡി.എച്ച്.പി കമ്പനി അധികൃതർ സ്ഥലത്ത് എത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow